ദ്വയാണുതന്മാത്ര

From Wikipedia, the free encyclopedia

ദ്വയാണുതന്മാത്ര
Remove ads

രാസബന്ധനം മൂലം ഒരു പോലുള്ളതോ വ്യത്യസ്തമോ ആയ രണ്ട് അണുക്കൾ സം‌യോജിച്ചുണ്ടാകുന്ന തന്മാത്രയാണ്‌ ദ്വയാണുതന്മാത്ര. ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവ ദ്വയാണു തന്മാത്രകൾക്കു ഉദാഹരണങ്ങളാണ്‌. ഉൽകൃഷ്ട വാതകങ്ങളല്ലാത്ത മിക്ക അണുക്കളും ആയിരക്കണക്കിനു കെൽവിനിൽ ചൂടാക്കുമ്പോൾ ദ്വയാണു തന്മാത്രകളായിത്തീരുന്നു.

Thumb
A space-filling model of the diatomic molecule dinitrogen, N2.

സാന്നിധ്യം

ഭൂമിയിലെ ചുറ്റുപാടിലും പരീക്ഷണ ശാലകളിലും നക്ഷത്രാന്തരീയ ഇടങ്ങളിലുമായി നൂറുകണക്കിന് തരത്തിലുള്ള ദ്വയാണു തന്മാത്രകൾ തിരിച്ചറിയപ്പെടുകയും തരംതിരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.[1] ഭൗമാന്തരീക്ഷത്തിന്റെ 99% ശതമാനവും ദ്വയാണു തന്മാത്രകളാൽ സമ്പുഷ്ടമാണ്. ഇതിൽ പ്രധാനപ്പെട്ടവ 78 ശതമാനം വരുന്ന നൈട്രജനും 21 ശതമാനം വരുന്ന ഓക്സിജനുമാണ്. ഹൈഡ്രജന്റെ പ്രകൃത്യാ രൂപമായ ദ്വയാണു തന്മാത്രാ ഹൈഡ്രജൻ (H2) ഭൗമാന്തരീക്ഷത്തിൽ വളരെ കുറഞ്ഞ അളവിലാണെങ്കിലും പ്രകൃതിയിൽ ഏറ്റവും കണ്ടുവരുന്ന ദ്വയാറ്റോമിക തന്മാത്ര ഹൈഡ്രജന്റേതാണ്. നക്ഷത്രാന്തരീയ ഇടങ്ങളിൽ ഭൂരിഭാഗവും ഹൈഡ്രജൻ അണുക്കളാണ്.

സാധാരണ പരീക്ഷണശാല സമാന ചുറ്റുപാടുകളിൽ അതായത് അന്തരീക്ഷ മർദ്ദം 1 ബാറിലും താപനില 25 ഡിഗ്രി സെൽഷ്യസിലും നിലനിൽക്കുന്ന ദ്വയാണു തന്മാത്രകളാണ്‌ ഹൈഡ്രജൻ (H2), നൈട്രജൻ (N2), ഓക്സിജൻ (O2), ഹാലോജെനുകൾ എന്നിവ. ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, അയഡിൻ എന്നീ ഹാലൊജെനുകളെ അപേക്ഷിച്ച് ആസ്റ്ററ്റീന്റെ വളരെ അപൂർവ്വമാണ്‌, ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പിനുപോലും 8.3 മണിക്കൂർ മാത്രമേ അർദ്ധായുസ്സുള്ളൂ, അതിനാൽ തന്നെ ഇതിനെ സാധാരണ പരിഗണിക്കാറില്ല.[2] മറ്റ് പല മൂലകങ്ങളേയും ചൂടാക്കി വാതകാവസ്ഥയിലെത്തിച്ച് ദ്വയാണു തന്മാത്ര രൂപത്തിലെത്തിക്കാൻ സാധിക്കുന്നതാണ്‌, പക്ഷേ അവ താഴ്ന്ന താപനിലയിൽ വീണ്ടും പോളിമറൈസേഷൻ വിധേയമാകും. ഉദാഹരണത്തിന്‌ ആറ്റോമിക ഫോസ്ഫറസിനെ ചൂടാക്കി വിഘടനത്തിനു വിധേയമാക്കിയാൽ ഡൈഫോസ്ഫറസ് ലഭിക്കുന്നതാണ്‌.

മിക്കവാറും ദ്വയാണു തന്മാത്രകളിലെയും അണുക്കൾ ഒരേ പോലെയായിരിക്കില്ല. ഉദാഹരണങ്ങൾ കാർബൺ മോണോക്സൈഡ്, നൈട്രിക് ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ് എന്നിവയാണ്‌.

ദ്വയാണുതന്മാത്രയിലെ രണ്ടാറ്റങ്ങളും ,(H2), nitrogen (N2), oxygen (O2 എന്നിവയുദാഹരണങ്ങൾ)ഒന്നു തന്നെയാണെങ്കിൽ അവയെ ഹോമോന്യൂക്ലിയാർ എന്നും CO , NO എന്നിവയിലെ പോലെ രണ്ടാറ്റങ്ങളും വ്യത്യസ്തമാണെങ്കിൽ അവയെ ഹെട്രോ ന്യൂക്ലിയാർ എന്നും വിളിക്കുന്നു. ഹോമോന്യൂക്ലിയാർ ദ്വയാണുതന്മാത്രകൾ നോൺ പോളാറും , സഹസം‌യോജകബന്ധനത്താൽ ബന്ധിപ്പിച്ചവയുമായിരിക്കും.

Remove ads

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads