ദ പ്രസ്റ്റീജ്

From Wikipedia, the free encyclopedia

ദ പ്രസ്റ്റീജ്
Remove ads

2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദ പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. 19ആം നൂറ്റാണ്ടിലെ ലണ്ടനിലെ രണ്ട് മാന്ത്രികർ തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആരോൺ റൈഡർ, ക്രിസ്റ്റഫർ നോളന്റെ ഭാര്യയായ എമ്മ തോമസ് എന്നിവരോടൊപ്പം ക്രിസ്റ്റഫർ നോളനും ചേർന്നാണ്.

വസ്തുതകൾ ദ പ്രസ്റ്റീജ്, സംവിധാനം ...

കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവരും മറ്റു കഥാപാത്രങ്ങളായി സ്കാർലെറ്റ് ജൊഹാൻസൻ, മൈക്കൽ കെയിൻ, പൈപർ പെരാബോ, റെബേക്ക ഹാൾ എന്നിവരും അഭിനയിച്ചിരിക്കുന്നു. മികച്ച ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനുമുള്ള ഓസ്കാർ നാമനിർദ്ദേശങ്ങൾ ഈ ചലച്ചിത്രം നേടി. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം നിരൂപകരുടെ ഇടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി.

കേന്ദ്രകഥക്കൊപ്പം പശ്ചാത്തലത്തിൽ 19ആം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ ശാസ്ത്രജ്ഞരായ നിക്കോള ടെസ്‌ലയുടെയും തോമസ് ആൽവ എഡിസന്റെയും വൈരാഗ്യത്തിന്റേയും വൈദ്യുതിയുടെ പേരിലുള്ള കിടമത്സരത്തിന്റേയും കഥ ഈ ചിത്രത്തിലും മൂലകഥയിലും കാണാം.[2][3][4]

Remove ads

കഥാസാരം

ഒരു മാന്ത്രികൻ (ജോൺ കട്ടർ) ഒരു പെൺകുട്ടിക്ക് (ബോഡന്റെ മകൾ) ഒരു മാന്ത്രിക വിദ്യയുടെ മൂന്നു ഘട്ടങ്ങൾ വിശദീകരിച്ചുകൊടുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഒന്നാം ഘട്ടം പ്രതിജ്ഞയാണ്(പ്ലെഡ്ജ്). ഇതിൽ കാണികൾക്ക് ഒരു സാധാരണ വസ്തു കാണിച്ചുകൊടുക്കുന്നു. രണ്ടാം ഘട്ടം തിരിവാണ്(ടേൺ). ഈ സമയം മാന്ത്രികൻ അസാധാരണമായ ഒരു പ്രവൃത്തി ചെയ്യുന്നു. മൂന്നാം ഘട്ടമാണ് അന്തസ്സ്(പ്രസ്റ്റീജ്). വസ്തുവിനെ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുന്ന ഈ ഘട്ടത്തോടു കൂടി മാന്ത്രികവിദ്യ അവസാനിക്കുന്നു.

മുഖ്യപ്രതിയോഗിയായ റോബർട്ട് ആൻജിയറുടെ വിഖ്യാതമായ മാജിക്കിൻറെ സീക്ക്രട്ട് കണ്ടുപിടിക്കാൻ സ്റ്റേജിന്റെ പിന്നിലേക്ക് പോകുന്ന മജീഷ്യനായ ആൽഫ്രഡ്‌ ബോർടൻ, ആന്ജിയർ അവിടെ വെള്ളടാങ്കിൽ മുങ്ങി മരിക്കുന്നതിനു സാക്ഷിയാവുകയാണ് . ടാങ്ക് വെട്ടിപ്പൊളിച്ചു ആന്ജിയറെ രക്ഷിക്കുവാനുള്ള ബോർടന്റെ ശ്രമം വിഫലമാവുകയും ആന്ജിയർ മരിക്കുകയും ചെയ്യുന്നു . ആൻജിയറെ(Hugh Jackman) കൊലപ്പെടുത്തിയതിന് ആൽഫ്രഡ്‌ ബോർടന് (Bale) കോടതി വധശിക്ഷ വിധിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത് . തുടർന്ന് ആൽഫ്രഡ്‌ ബോർടന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇരുവരുടെയും മാത്സര്യത്തിന്റെ കഥ അനാവരണം ചെയ്യുന്നു .

ആഞ്ജിയറും കട്ടറും ആഞ്ജിയറുടെ പുതിയ കാമുകിയായ ഒളീവിയയുമായി പുതിയ മാന്ത്രിക പ്രദർശനങ്ങൾ ആരംഭിക്കുന്നു. ദ ഗ്രേറ്റ് ഡാന്റൺ എന്ന പേരിൽ പ്രശസ്തനാവുന്നു. അതേ സമയം ബോഡൻ തന്റെ പുതിയ കൂട്ടാളിയായ ഫാലനുമായി ചേർന്നും മാന്ത്രിക പ്രദർശനം നടത്തുന്നു. ബോഡൻ പ്രൊഫസർ എന്നറിയപ്പെടുന്നു. പിന്നീട് ബോഡൻ സാറ എന്ന സ്ത്രീയെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്യുന്നു. ബോഡൻ ഭാര്യയും കുട്ടിയുമായി സന്തോഷപൂർവ്വം ജീവിക്കുന്നത് ആഞ്ജിയർ കാണാനിടയാവുന്നു. ആഞ്ജിയറുടെ വിദ്വേഷം വർദ്ധിക്കുന്നു.

ബോഡന്റെ വെടിയുണ്ട പിടിക്കുന്ന വിദ്യ ആഞ്ജിയർ പരാജയപ്പെടുത്തുന്നു. തിരികെ ആഞ്ജിയറുടെ പക്ഷിക്കൂട് വിദ്യ ബോഡനും പരാജയപ്പെടുത്തുന്നു. എന്നാൽ ബോഡൻ കാണിക്കുന്ന നീക്കപ്പെട്ട മനുഷ്യൻ എന്ന വിദ്യയുടെ രഹസ്യം മനസ്സിലാക്കാൻ ആഞ്ജിയറിന് കഴിഞ്ഞില്ല. പകരം ആഞ്ജിയർ താനുമായി രൂപസാദൃശ്യമുള്ള റൂട്ടെ എന്ന വ്യക്തിയെ ഉപയോഗിച്ച് ഈ വിദ്യ കാണിക്കുന്നു. എന്നാൽ സംതൃപ്തനാവാത്ത ആഞ്ജിയർ ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ഒളീവിയയെ അയക്കുന്നു. എന്നാൽ ഒളീവിയ ആഞ്ജിയറെ ചതിച്ച് ബോഡന്റെ കൂടെക്കൂടുന്നു. ബോഡൻ ആഞ്ജിയറുടെ നീക്കപ്പെട്ട മനുഷ്യൻ വിദ്യ പരാജയപ്പെടുത്തുന്നു.

പിന്നീട് ഈ വിദ്യയുടെ രഹസ്യം ഒളീവിയ ആഞ്ജിയർക്ക് അയച്ചു കൊടുക്കുന്നു. അതിന്റെ അടയാളവാക്ക് ടെസ്‌ല ആണെന്നറിയുന്ന ആഞ്ജിയർ ടെസ്‌ലയെ കാണാൻ പോവുന്നു. ടെസ്‌ല തന്റെ ടെലിപോർട്ടേഷൻ തത്ത്വം ഉപയോഗിച്ച് ഈ മാന്ത്രിക വിദ്യ സാധ്യമാണെന്ന് പറയുന്നു. പിന്നീട് ടെസ്‌ലയുടെ യന്ത്രം പ്രവർത്തന ക്ഷമമാവുന്നു. ആഞ്ജിയർ ആ യന്ത്രമെടുക്കുന്നു. പക്ഷേ എഡിസന്റെ അനുയായികൾ ടെസ്‌ലയുടെ പരീക്ഷണശാല കത്തിക്കുന്നു. ആ യന്ത്രം നശിപ്പിക്കാൻ ടെസ്‌ല ആഞ്ജിയറിനോടാവശ്യപ്പെടുന്നു. അതേസമയം ബോഡന്റെ മാന്തികവിദ്യയുടെ രഹസ്യം കണ്ടെത്തുന്ന സാറ ബോഡനുമായി വഴക്കിടുന്നു. ബോഡൻ വഞ്ചിച്ചെന്ന് കരുതി സാറ ആത്മാഹുതി ചെയ്യുന്നു.

ലണ്ടനിൽ തിരിച്ചെത്തിയ ആഞ്ജിയർ പുതിയ നീക്കം ചെയ്യപ്പെട്ട മനുഷ്യൻ പ്രദർശിപ്പിക്കുന്നു. വേദിയിൽ നിന്ന് അപ്രത്യക്ഷനാവുന്ന ആഞ്ജിയർ കാണികൾക്ക് പിറകിൽ പ്രത്യക്ഷനാവുന്നു. ഇതു കണ്ട് അത്ഭുതപ്പെടുന്ന ബോഡൻ രഹസ്യമറിയാൻ വേദിയുടെ പിറകിലേക്ക് പോകുന്നു. ആ സമയം ആഞ്ജിയർ വേദിയുടെ കീഴിലുള്ള ഒരു വെള്ളം നിറച്ച ടാങ്കിലേക്ക് വീഴുന്നു. ബോഡൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഞ്ജിയർ മരണപ്പെടുന്നു. ഈ സാഹചര്യത്തിൽ ആഞ്ജിയറുടെ മരണത്തിനുത്തരവാദി ബോഡനാണെന്ന് കരുതി പോലീസ് ബോഡനെ പിടിക്കുന്നു. കോടതി ബോഡന് വധശിക്ഷ വിധിക്കുന്നു. ബോഡന്റെ മാന്ത്രികവിദ്യകളുടെ രഹസ്യം നൽകുകയാണെങ്കിൽ മകളെ സംരക്ഷിക്കാമെന്ന് ലോഡ് കാൽഡ്ലോ എന്ന വ്യക്തി ദൂതൻ മുഖേന ബോഡനെ അറിയിക്കുന്നു.

എന്നാൽ കാൽഡ്ലോ പ്രഭു ആഞ്ജിയർ തന്നെയാണെന്ന് ബോഡൻ മനസ്സിലാക്കുന്നു. ആഞ്ജിയർ ഓരോ മാന്ത്രിക വിദ്യയിലും ടെസ്‌ലയുടെ യന്ത്രം ഉപയോഗിച്ച് ഓരോ ക്ലോൺ സൃഷ്ടിക്കുകയും യഥാർത്ഥ മാന്ത്രികനെ വധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇത് മനസ്സിലാക്കുന്ന ബോഡൻ നിരാശനാകുന്നു. ആഞ്ജിയർ ബോഡനെ വഞ്ചിച്ചതാണെന്ന് മനസ്സിലാക്കിയെങ്കിലും കട്ടർ ആഞ്ജിയറെ തന്റെ യന്ത്രം സൂക്ഷിക്കാനും മരിച്ച ക്ലോണുകളെ സൂക്ഷിക്കാനും സഹായിക്കുന്നു. പിന്നീട് ജയിലിൽ ബോഡനെ തൂക്കിലേറ്റുന്ന സമയത്ത് കട്ടറുടെ അറിവോടെ ഒരാൾ (ഫാലൻ) ആഞ്ജിയറുടെ അടുത്തേക്കെത്തുന്നു. യഥാർത്ഥത്തിൽ ഫാലൻ ബോഡന്റെ ഇരട്ട സഹോദരനായിരുന്നു. വേഷം മാറി ഒപ്പം നടന്നിരുന്ന ഫാലനെ ഉപയോഗിച്ചാണ് ബോഡൻ തല പല വിദ്യകളും , നീക്കം ചെയ്യപ്പെട്ട മനുഷ്യനുൾപ്പെടെ കാണിച്ചത്. ബോഡൻ സ്നേഹിച്ചത് ഒളീവിയയെ ആയിരുന്നെന്നും തന്റെ ഭാര്യയായിരുന്നു സാറയെന്നും ഫാലൻ പറയുന്നു. പിന്നീട് ഫാലൻ ആഞ്ജിയറെ വധിക്കുന്നു. അവസാനം തന്റെ മകളുടെ അടുത്തേക്ക് ഫാലൻ ബോഡന്റെ രൂപത്തിൽ എത്തുന്നു.

Remove ads

അഭിനേതാക്കൾ

Remove ads

സംഗീതം

17 സംഗീത ശകലങ്ങളാണ് ഈ ചിത്രത്തിലുള്ളത്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഡേവിഡ് ജൂല്യാനാണ്. നോളന്റെ മുൻചിത്രങ്ങളിലും സംഗീതസംവിധാനം നിർവഹിച്ചത് ജുല്യാനായിരുന്നു. ചിത്രത്തിന്റെ കഥാതന്തു പോലെ സംഗീതവും പ്ലെഡ്ജ്, ടേൺ, പ്രസ്റ്റീജ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.[13] ചലച്ചിത്രത്തിന് യോജിച്ചതാണെങ്കിലും തനിയെ ആസ്വദിക്കാൻ കഴിയുന്നതല്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്.[14][15]

കൂടുതൽ വിവരങ്ങൾ #, ഗാനം ...

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads