ലാർവ

From Wikipedia, the free encyclopedia

ലാർവ
Remove ads

ചില ജീവികൾ പൂർണ്ണവളർച്ച എത്തിയ രൂപം കൈവരിക്കുന്നതിനു മുൻപ് കടന്നുപോവുന്ന ഒരു ദശയാണ് ലാർവ (Larva ബഹുവചനം Larvae) . മുട്ടയിടുന്ന ഈ ജീവികളുടെ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ചിറകില്ലാത്ത, രൂപാന്തരീകരണത്തിനു മുൻപുള്ള പുഴുവിനെയാണ് ലാർവ എന്നു വിളിക്കുന്നത്.[1] ഷഡ്പദങ്ങൾ, ഉഭയജീവികൾ മുതലായവയ്ക്കാണ് സാധാരണ ലാർവയുടെ ദശ ഉണ്ടാവുക. ലാർവയ്ക്ക് വളർച്ചയെത്തിയ ജീവിയുമായി ഒരു സാമ്യവും ഉണ്ടാവണമെന്നില്ല. ലാർവയ്ക്കുള്ള അവയവങ്ങളും രൂപവും പ്രായപൂർത്തിയായ ജീവിയ്ക്കുള്ളതിൽ നിന്നും വ്യത്യസ്തവുമാവും, ഭക്ഷണവും ഒന്നാവണമെന്നില്ല. ലാർവകളെ വളം നിർമ്മിക്കാനും കോഴി, മത്സ്യം, പന്നി തുടങ്ങിയവയ്ക്ക് തീറ്റയായും മറ്റും ഉപയോഗപ്പെടുത്താറുണ്ട്. ഉദാഹരണത്തിന് അടുക്കളയിൽ നിന്നുള്ള പച്ചക്കറിയുടെയും മറ്റും അവശിഷ്ടങ്ങൾ ആഹാരമാക്കി വളരുന്ന ബിഎസ്എഫ് ലാർവ കോഴികൾക്കും മത്സ്യങ്ങൾക്കും മറ്റും തീറ്റയായി കർഷകർ നൽകാറുണ്ട്.

Thumb
കനിത്തോഴൻ ചിത്രശലഭതിന്റെ ലാർവ
Thumb
രാജശലഭത്തിന്റെ ലാർവ
Remove ads

വിവിധ ജീവികളുടെ ലാർവകൾക്കുള്ള പേര്

  • പാറ്റയുടെ ലാർവ : നിംഫ്
  • മന്തുവിരയുടെ ലാർവ:മൈക്രോഫൈലേറിയ
  • അസ്ക്കാരിസ് വിരയുടെ ലാർവ :റാബ്ഡിറ്റിഫോം ലാർവ
  • കൊതുകിന്റെ ലാർവ :റിഗ്ളേഴ്സ്
  • ഈച്ചയുടെ ലാർവ :മാഗട്ട്സ്
  • തുമ്പിയുടെ ലാർവ :നിംഫ്
  • കടൽവിരയുടെ ലാർവ :ട്രോക്കോഫോർ
  • നാടവിരയുടെ ലാർവ :ബ്ലാഡർവിര
  • ഞണ്ടിന്റെ കുഞ്ഞുങ്ങൾ :നോപ്ലിയസ്
  • തവളയുടെ കുഞ്ഞുങ്ങൾ :ടാഡ്പോൾസ്

ഉദാഹരണങ്ങൾ

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads