നിയോജക മണ്ഡലം

From Wikipedia, the free encyclopedia

Remove ads

ഒരു സംസ്ഥാന സർക്കരിന്റെയോ കേന്ദ്രസർക്കാരിന്റെയോ ഭരണ നിർവ്വഹണാർത്ഥം ഓരോ സംസ്ഥാനങ്ങളേയും പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് നിയോജക മണ്ഡലം. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം നിയമസഭയിലോ ലോകസഭയിലോ അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾ ആയിരിക്കും. ഒരു സംസ്ഥാനത്തിൻറെ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ ആസ്പദമാക്കിയാണ് നിയോജകമണ്ഡലങ്ങൾ നിർണ്ണയിക്കുന്നത്. ഒരു ലോകസഭാ നിയോജകമണ്ഡലത്തിൽ ഒന്നിൽ കൂടുതൽ നിയമസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ടാകും. കേരളത്തിൽ ശരാശരി ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളാണ് ഒരു ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഇവ ഇരുപത് ലോകസഭാ മണ്ഡലങ്ങൾക്ക് കീഴിലാണ് വരുന്നത്.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads