നൂർസുൽത്താൻ നാസർബയേവ്

From Wikipedia, the free encyclopedia

നൂർസുൽത്താൻ നാസർബയേവ്
Remove ads

നൂർസുൽത്താൻ അബിഷുലി നാസർബയേവ് (ജനനം: 6 ജൂലൈ 1940) ഒരു കസാഖ്‍സ്ഥാൻ രാഷ്ട്രതന്ത്രജ്ഞനും 1991 മുതൽ കസാഖ്സ്ഥാൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നയാളുമാണ്.[1] 1989 ൽ കസാഖ്‍സ്ഥാനിലെ SSR കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം രാജ്യം സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടർന്ന് പ്രഥമ പ്രസിഡന്റായി അവരോധിതനായി."ലീഡർ ഓഫ് ദ നേഷൻ" എന്ന പദവി അദ്ദേഹം കയ്യാളുന്നു.[2]  2015 ഏപ്രിലിൽ മാസത്തിൽ നാസർബായേവ് 98% വോട്ട് നേടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വസ്തുതകൾ നൂർസുൽത്താൻ നാസർബയേവ്, 1st President of Kazakhstan ...
Thumb
2006 സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം നാസർബയേവ്.

പല മനുഷ്യാവകാശ സംഘടനകളും അദ്ദേഹം മനുഷ്യാവകാശധ്വംസനങ്ങൾ നടത്തിയെന്ന് ആരോപിച്ചിട്ടുണ്ട്. "ദി ഗാർഡിയൻ" പറയുന്നതുപ്രകാരം, അദ്ദേഹം വിയോജിപ്പുകളെ അടിച്ചമർത്തി, ഒരു ഏകാധിപത്യ ഭരണകൂടത്തിനു നേതൃത്വം നൽകിയെന്നാണ്.[3] കസാഖ്‍സ്ഥാൻ സ്വാതന്ത്ര്യം നേടിയതിനുശേഷം അവിടെ നടന്ന തെരഞ്ഞെടുപ്പുകളൊന്നുംതന്നെ പാശ്ചാത്യർ സ്വതന്ത്രമോ ന്യയമായതോ ആയി വിലയിരുത്തുന്നില്ല.[4][5] 2010 ൽ ബഹു പാർട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം അനേകം പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.[6] 2017 ജനുവരിയിൽ പ്രസിഡന്റ് നാസർബയേവ്, കസാഖ്സ്ഥാൻ പാർലമെൻറിന് ഭരണഘടനാപരമായ അധികാരങ്ങൾ ലഭ്യമാകുന്ന രീതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.[7]

Remove ads

ജീവിതരേഖ

കാസാഖ്‍സ്ഥാൻ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളിൽ ഒന്നായിരുന്ന കാലത്ത് അൽ‌മാട്ടിയ്ക്ക് അടുത്തുള്ള ഒരു ഉൾനാടൻ ഗ്രാമമായ ചേമോൾഗാനിലാണ് നൂർസുൽത്താൻ നാസർബയേവ് ജനിച്ചത്.[8] അദ്ദേഹത്തിൻറെ പിതാവ് ഒരു സമ്പന്നമായ പ്രാദേശിക കുടുംബത്തിൽ ജോലി ചെയ്തിരുന്ന പാവപ്പെട്ട ഒരു തൊഴിലാളിയായിരുന്നു. സോവിയറ്റ് ഭരണത്തിനു കീഴിൽ 1930 കളിൽ ജോസഫ് സ്റ്റാലിൻറെ കൂട്ടിച്ചേർക്കൽ നയം അനുസരിച്ച് ആ കുടുംബത്തിൻറെ കൃഷിഭൂമികൾ പിടിച്ചെടുക്കുന്നതുവരെ പിതാവ് അവിടെ ജോലിയെടുത്തിരുന്നു.[9] ഇതിനെത്തുടർന്ന്, പിതാവ് കുടുംബത്തെ മലനിരകളിലേക്ക് കൊണ്ടു പോകുകയും അവിടെ നാടോടികളുടേതിനു സമാനമായ ജീവിതരീതി നയിക്കുകയും ചെയ്തു.[10] തീ പടരുന്നതിനിടെയുണ്ടായ ഒരു അപകടത്തിൽ പരിക്കു പറ്റി കൈകൾക്കു സ്വാധീനം കുറവായിരന്നതിനാൽ അദ്ദേഹത്തിൻറെ പിതാവായ ആബിഷ് നിർബന്ധിത സൈനികസേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.[11] രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഈ കുടുംബം ചേമോൽഗാൻ ഗ്രാമത്തിൽ തിരിച്ചെത്തുകയും നാസർബയേവ് റഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങുകയും ചെയ്തു.[12] സ്കൂളിൽ നന്നായി പഠിച്ച അദ്ദേഹം കസ്കെലനിലെ ബോർഡിംഗ് സ്കൂളിലേക്ക് അയയ്ക്കപ്പെട്ടു.[13] സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം ടെമിർട്ടൗയിലെ കരഗണ്ട സ്റ്റീൽ മില്ലിൽ ഒരു വർഷത്തെ സർക്കാർ സ്കോളർഷിപ്പ് നേടി.[14] അദ്ദേഹം ഡിനിപ്രോഡ്‍സെർഷിൻസ്കിലെ സ്റ്റീൽ പ്ലാൻറിൽ പരിശീലനത്തിനായ സമയം ചെലവഴിക്കുകയം ജോലി സാഹചര്യങ്ങളുടെ പേരിൽ അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ടെമിർട്ടൌവിൽനിന്ന് അകന്നുനിൽക്കുകയും ചെയ്തു.[15]

ഇരുപതാം വയസ്സിൽ അദ്ദേഹം അത്യന്തം അപകടകരങ്ങളായ ജോലികളിൽ ഏർപ്പെടുകയും നല്ലനിലയിൽ സമ്പാദ്യമുണ്ടാക്കുകയും ചെയ്തു.[16] 1962 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം, യങ് കമ്യൂണിസ്റ്റ് ലീഗിലെ ഒരു പ്രമുഖ അംഗമായിത്തീർന്നു.[17] പാർട്ടിക്കുവേണ്ടി മുഴുവൻസമയ ജോലി ചെയ്യുകയും കാരഗാണ്ടി പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പങ്കെടുക്കുകയും ചെയ്തു.[18] 1972 ൽ കാരാഗാണ്ട മെറ്റലർജിക്കൽ കോംബിനാറ്റിൻറെ കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റിയിൽ അദ്ദേഹം നിയമിതനായി. നാലു വർഷത്തിനു ശേഷം കാരാഗാൻഡ റീജിയണൽ പാർട്ടി കമ്മിറ്റിയുടെ രണ്ടാം സെക്രട്ടറിയായിത്തീർന്നു.[19]

ഒരു സർക്കാർ ഉദ്യോഗസ്ഥ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, നസർബായേവ് നിയമപരമായ രേഖകൾ, ലോജിസ്റ്റിക് പ്രശ്നങ്ങൾ, വ്യാവസായിക തർക്കങ്ങൾ, അതുപോലെ തൊഴിലാളികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ എന്നവി പരിഹരിക്കാൻ മുൻകയ്യെടുത്തിരുന്നു.[20] 

Remove ads

സ്വകാര്യജീവിതം

നൂർസുൽത്താൻ നാസർബയേവ്, വിവാഹം കഴിച്ചത് സാറാ ആൽപിസ്ക്വിസി നാസർബയേവയെ ആണ്. അവർക്കു ദരിഗ, ദിനാറ, ആലിയ എന്നിങ്ങനെ മൂന്നു പെൺകുട്ടികളാണുള്ളത്.

ബഹുമതികൾ

കസാഖ്‍സ്ഥാൻ

സോവിയറ്റ് യൂണിയൻ

റഷ്യൻ ഫെഡറേഷൻ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads