വടക്കൻ കരോലിന
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരോലിന. തെക്ക് തെക്കൻ കരൊലൈന, ജോർജിയ, പടിഞ്ഞാറ് ടെന്നസി, വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ്.
അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ അധിവസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്.
2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന.
Remove ads
ചരിത്രം
ക്രി.മു. 1000-നടുത്ത് വുഡ്‌ലാന്റ്-സംസ്കാരമുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജർ ഈ പ്രദേശത്തുണ്ടായിരുന്നു. എ.ഡി 750 മുതൽ മിസിസിപ്പിയൻ-സംസ്കാരമുള്ള ഇന്ത്യൻ വംശജർ ശക്തമായ നേതൃത്വവും കൂടുതൽ സുസ്ഥിരവും ദീർഘകാലത്തേയ്ക്കുള്ള വാസസ്ഥലങ്ങളുമായി വലിയ രാഷ്ട്രീയ ഘടകങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത്, സൂചിസ്തംഭാകാരമുള്ളതും പരന്ന മേൽക്കൂരയുള്ളതുമായ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 1550 ആയപ്പോഴേക്കും ചോവനോക്ക്, റൊനോക്കെ, പാംലിക്കോ, മച്ചപുംഗ, കോറി, കേപ് ഫിയർ ഇന്ത്യൻസ്, വാക്സ്ഹോ, വാകമാവ്, കാറ്റാവ്ബ എന്നിങ്ങനെ അമേരിക്കൻ ഇന്ത്യക്കാരുടെ പല സംഘങ്ങളും ഇന്നത്തെ വടക്കൻ കരോലിനയിൽ അധിവസിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads