ന്യൂ ഹൊറൈസൺസ്
From Wikipedia, the free encyclopedia
Remove ads
പ്ലൂട്ടോ ഗ്രഹ പര്യവേക്ഷണം ലക്ഷ്യമാക്കി വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസൺസ്. 2006 ജനുവരി 19നാണ് ന്യൂ ഹൊറൈസൺസ്. ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും നീണ്ട യാത്രാ കാലയളവുള്ള ബഹിരാകാശ പേടകം, ഏറ്റവും വേഗത്തിൽ ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം എന്നീ റെക്കോർഡ്കൾ ന്യൂ ഹൊറൈസൺസ് അന്നേ സ്വന്തമാക്കിയിരുന്നു. വിക്ഷേപണ സമയത്ത് സെക്കന്റിൽ 16.26 കിലോമീറ്ററായിരുന്നു പേടകത്തിന്റെ സഞ്ചാര വേഗത. നീണ്ട ഒമ്പതര വർഷത്തെ യാത്രക്കുശേഷം 2015 ജൂലൈ 14ന് ഈ പേടകം പ്ലൂട്ടോക്ക് സമീപമെത്തി.
പ്ലൂട്ടോ ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും പറ്റി വ്യക്തമായി പഠനം നടത്തുക, കുയിപ്പർ ബെൽറ്റിലെ മറ്റു വസ്തുക്കളെ കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യമാണ് ന്യൂ ഹൊറൈസൺസിനുള്ളത്. ഏഴു ശാസ്‌ത്രീയ ഉപകരണങ്ങൾ അടങ്ങിയതാണ് ന്യൂ ഹൊറൈസൺസ്. ആലിസ്, റാൽഫ്, ലോങ് റെയ്ഞ്ച് റെക്കണൈസൻസ് ഇമേജർ(ലോറി),, സ്വാപ്പ്, പെപ്സി, സ്റ്റ്യൂഡന്റ് ഡസ്റ്റ് കൗണ്ടർ എന്നീ പേരുകളാണ് ഉപകരണങ്ങൾക്ക്.[1][2][3][4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads