ൻ്റ
മലയാളത്തിലെ ഒരു കൂട്ടക്ഷരം From Wikipedia, the free encyclopedia
Remove ads
(ഈ ലേഖനത്തിന്റെ ശീർഷകത്തിലും ഉള്ളടക്കത്തിലും പരാമർശിക്കുന്ന അക്ഷരത്തിന്റെ ലിപി, അനുയോജ്യമായ നൂതന യുണികോഡ് ഫോണ്ടുകളില്ലാതെ, നിങ്ങളുടെ സ്ക്രീനിൽ യഥാരൂപത്തിൽ ദൃശ്യമായെന്നു വരില്ല. ലിപിരൂപം അറിയാൻ ചിത്രം കാണുക.)

മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ് ൻ്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ "ഩ"[൧], ഖരമായ "ഺ" എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ൻ്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻറ) നിലവിലുണ്ട്. 1970-നു മുമ്പുള്ള അച്ചടിയിൽ "ൻറ" എന്ന രൂപമാണ് ഉപയോഗിച്ചിരുന്നത്. 1800-നു മുമ്പുള്ള അച്ചടിയിലും, മലയാളം അച്ചടി വരുന്നതിനു മുൻപുള്ള മിക്കവാറും കൈയ്യെഴുത്ത് പ്രതികളിലും "ൻററ" എന്ന രൂപവുമാണ്[1] കാണുന്നത്. "റൻറ" എന്ന രൂപം ഉപയോഗിച്ചിരുന്ന പഴയ പ്രമാണങ്ങളും[2] ലഭ്യമാണ്.
Remove ads
കമ്പ്യൂട്ടറുകളിൽ
യൂണികോഡ് ഫോണ്ടുകളിൽ ഈ കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നതിന് പല രീതികൾ പ്രചാരത്തിലുണ്ട്.
- മിക്കവാറും യൂണികോഡ് ഫോണ്ടുകളും ന, ്, റ എന്നീ മൂന്ന് ഘടകങ്ങൾ കൂട്ടിച്ചേർത്താൽ ൻ്റ എന്ന കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നു.
- മൈക്രോസോഫ്റ്റ് വിൻഡോസിനൊപ്പമുള്ള മലയാളം ഫോണ്ടായ കാർത്തികയിൽ ന, ്, zwj, റ എന്നീ നാല് ഘടകങ്ങൾ ഉപയോഗിച്ചാലാണ് ൻ്റ ശരിയായി പ്രദർശിപ്പിക്കപ്പെടുക.
- സാധാരണയായി, യൂണികോഡിൽ കൂട്ടക്ഷരങ്ങൾ എങ്ങനെയെഴുതണം എന്ന് നിർവചിക്കാറില്ലെങ്കിലും, ൻ്റ എങ്ങനെ പ്രതിനിധീകരിക്കപ്പെടണം എന്നത് നിർവചിക്കപ്പെട്ടിട്ടുണ്ട്. ൻ, ്, റ എന്നീ ഘടകങ്ങൾ ചേർക്കുമ്പോഴാണ് ൻ്റ വരേണ്ടതെന്നാണ് യൂണികോഡ് മാനദണ്ഡം.[3]. അതിനാൽ ഇതാണ് ൻ്റയുടെ മാനകരീതി. എന്നാൽ മുമ്പ് ഈ മാനദണ്ഡം പിന്തുടരുന്ന ഇൻപുട് മെത്തേഡുകൾ വിരളമായിരുന്നു. ആൻഡ്രോയിഡ് ഒഴികെ മറ്റൊരു പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റവും സ്വതേ ഈ ശ്രേണിയെ സ്വാഭാവികമായി പിന്തുണച്ചിരുന്നില്ല. അതേസമയം അഞ്ജലി ഓൾഡ് ലിപി, ഗൂഗിളിന്റെ നോട്ടോ എന്നീ ഫോണ്ടുകളും ക്രോം, ഫയർഫോക്സ് എന്നീ ബ്രൗസറുകളും ഈ ശ്രേണിയെ പിന്തുണയ്ക്കുന്നുണ്ട്. വിൻഡോസ് 8.1 മുതലെങ്കിലും മലയാളത്തിനായി സ്വതേ ഉപയോഗിക്കുന്ന നിർമ്മല ഫോണ്ട് ബ്രൗസറുകളിൽ ഈ മാനകരീതിയെ പിന്തുണക്കുന്നുണ്ട്.
Remove ads
കുറിപ്പുകൾ
- ൧ ^ പന, വനം തുടങ്ങിയ പദങ്ങളിലെ ന-യുടെ ഉച്ചാരണമാണ് ഩ-ക്കുള്ളത്. ഈ ഉച്ചാരണം മലയാളത്തിൽ വ്യാപകമായുണ്ടെങ്കിലും തവർഗ്ഗത്തിലെ അനുനാസികമായ ന ആണ് ഩ എഴുതുന്നതിന് ഉപയോഗിക്കുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads