പടയണിവെട്ടം ദേവീക്ഷേത്രം
From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പഞ്ചായത്തിൽ പടയണിവെട്ടം എന്ന സ്ഥലത്താണ് പടയണിവെട്ടം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പടയണി എന്ന കലാരൂപത്തിന് വളരെയേറെ പ്രാധാന്യം ലഭിച്ചിരുന്ന ഒരു ക്ഷേത്രമാണിത്. സർവേശ്വരിയായ ഭഗവതി ആദിപരാശക്തിയുടെ രണ്ടു പ്രധാന ഭാവങ്ങളായ ദുർഗ്ഗയും ഭദ്രകാളിയും തുല്യപ്രാധാന്യത്തോടെ ഒരു മതിൽക്കെട്ടിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി കഴിയുന്ന ക്ഷേത്രമാണിത്. പ്രധാന പ്രതിഷ്ഠയെ കൂടാതെ ബാലഗണപതി, യക്ഷിയമ്മ എന്നിവർ ചുറ്റമ്പലത്തിനുള്ളിലും നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ, കർണൻ, മാടൻ, മറുത, യക്ഷി എന്നിവർ ചുറ്റമ്പലത്തിന് പുറത്തും പ്രതിഷ്ഠയായുണ്ട്. വിവിധ കരകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
Remove ads
ഉത്സവം
മേടത്തിലാണ് ഉത്സവം. പത്തുദിവസം നീളുന്ന ഉത്സവം. പടയണിയോടെ ഉത്സവം ആരംഭിക്കുന്നു. മേടം ഒന്നിന് ആറാട്ടോടെ അവസാനിക്കും. കെട്ടുകാഴ്ച ഗംഭീരമായി നടത്തുന്നു. വള്ളികുന്നം പരിയാരത്തുകുളങ്ങര ദേവിയും പടയണിവട്ടം ദേവിയും സഹോദരിമാരാണ് എന്ന് കരുതിവരുന്നു. പടയണിവെട്ടത്തെ പടയണി അതിപ്രസിദ്ധമാണ്. പടയണിയുടെ ഈറ്റില്ലമായ കടമ്മനിട്ടയിൽ നിന്നും ആശാനും ശിഷ്യരും എത്തിയാണ് പടയണി ചടങ്ങുകൾ നടത്തുന്നത്. [അവലംബം ആവശ്യമാണ്]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads