പബ്ന
From Wikipedia, the free encyclopedia
Remove ads
പബ്ന (ബംഗാളി: পাবনা Pabna) ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലെ പബ്ന ജില്ലയിലുള്ള ഒരു പട്ടണമാണ്. ഗംഗാ നദിയുടെ പോഷകനദിയായ പത്മ നദിയുടെ വടക്കേ കരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. പബ്ന പട്ടണത്തിലെ ആകെ ജനസംഖ്യ 1,44,492 [1] ആണ്.
Remove ads
പേരു വന്ന വഴി
ചരിത്രകാരനായ രാധാകൃഷ്ണൻ സാഹായുടെ അഭിപ്രായത്തിൽ, പട്ടണത്തിന് പബ്ന എന്ന പേരു ലഭിച്ചത് ഗംഗയുടെ പോഷക നദിയായ പബോനി എന്ന പേരിൽ നിന്നാണെന്നാണ്. ഇതേക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങൾ നിലവിലുണ്ട്.
ഭൂമിശാസ്ത്രം
ഈ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 24°01′N 89°13′E ആണ്.
ഭരണം
പട്ടണത്തിലെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു മേയറും പതിനഞ്ച് കൌൺസിലർമാരും ഉൾപ്പെടുന്ന ഭരണസംവിധാനമാണ് പട്ടണത്തിൽ നിലനിൽക്കുന്നത്. കൌൺസിലർമാരിൽ 5 പേർ വനിതകളാണ്. ഓരോ കൌൺസിലർമാരും പട്ടണത്തിലെ ഓരോ വാർഡുകളെ പ്രതിനിധീകരിക്കുന്നു.
ഗതാഗത സൌകര്യങ്ങൾ
തലസ്ഥാനമായ ധാക്കയിലേയ്ക്ക് ഈ പട്ടണത്തിൽ നിന്ന് 5 മണിക്കൂർ റോഡ് യാത്ര ചെയ്താൽ എത്തുവാൻ സാധിക്കുന്നതാണ്. ധാക്കയിലേയ്ക്കുള്ള വഴിയിൽ ജമുന പാലം നിലനിൽക്കുന്നു. ധാക്ക ഡിവിഷൻ, ചിറ്റഗോങ് ഡിവിഷൻ, സിൽഹട്ട് ഡിവിഷൻ എന്നിവിടങ്ങളിലെ പ്രധാന പട്ടണങ്ങൾ റോഡു വഴി ഈ പട്ടണത്തിലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. അതുപോലെ തന്നെ ഖുലാന ഡിവിഷൻ, ബാരിസാൽ ഡിവിഷൻ, കുഷ്തിയ ജില്ല തുടങ്ങിയവ ലലോൺ ഷാ പാലം വഴി പബ്ന പട്ടണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജമുന നദിയ്ക്കു കുറുകേയുണ്ടായിരുന്ന ഫെറി സർവ്വീസാണ് ആദ്യകാലത്ത് ഈ പട്ടണത്തെ ധാക്കയുമായും ബംഗ്ലാദേശിൻറെ കിഴക്കൻ ഭാഗങ്ങളുമായി കൂട്ടിയിണക്കിയിരുന്നത്. പബ്ന പട്ടണം റെയിൽവേ വഴി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകൾ ഇസ്‍വാർഡിയിലും ചത്‍മോഹർ ഉപാസിയായിലുമാണുള്ളത്. ഇഷ്‍വാർഡി ഉപാസിലയിലാണ് ഏറ്റവുമടുത്ത വിമാനത്താവളം. ജലഗതാഗതം ഈ മേഖലയ്ക്കു വളരെ പ്രാധാന്യമുള്ളതാണ്.
Remove ads
വിദ്യാഭ്യാസ സൌകര്യങ്ങൾ
അടിസ്ഥാന വിദ്യാഭ്യാസം സൌകര്യങ്ങളും ഉന്നത പഠനത്തിനുള്ള സൌകര്യങ്ങളുമുള്ള ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. പബ്ന യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെൿനോളജി, പബ്ന സില്ല സ്കൂൾ, പബ്ന കേഡറ്റ് കോളജ്, പോളിടെൿനിക് ഇനസ്റ്റിറ്റ്യൂട്ട്, ഗവൺമെൻറ് എഡ്‍വേർഡ് കോളജ്-പബ്ന, ഗവൺമെൻറ് ഷഹീദ് ബുൾബുൾ കോളജ്, ഗവൺമെൻറ് വുമണ്സ് കോളജ്-പബ്ന, ഇമാം ഗസാലി സ്കൂള് ആൻറ് കോളജ്, പബ്ന ഗവൺമെൻറ് ഗേൾസ് സ്കൂൾ, പബ്ന സെൻട്രൽ ഗേൾസ് സ്കൂൾ എന്നിവയാണ് അവയിൽ ചലത് 2008 ൽ പബ്ന യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളജി പബ്നയിൽ സ്ഥാപിക്കപ്പെട്ടു. പബ്ന മെഡിക്കൽ കോളജ് പുനനാരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതു കൂടാതെ ഒരു ടെക്സ്റ്റൈൽ എൻജിനീയറിംഗ് കോളജ് കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[2]
Remove ads
വ്യവസായങ്ങൾ
പബ്ന മേഖലയിൽ അനേകം കൈത്തറി തുണി വ്യവസായങ്ങള നിലനിൽക്കുന്നു. ഔഷധ നിര‍്‍മ്മാണവും ഇവിടുത്തെ ഒരു പ്രധാന വ്യവസായമാണ്. സ്ക്വയർ (ബംഗ്ലാദേശ്) ഒരു വലിയ ഔഷധ നിര‍്‍മ്മാണ സ്ഥാപനമാണ്.
ആരോഗ്യ പരിപാലനം
ബംഗ്ലാദേശിലെ ഏറ്റവും വലിയ മാനസിക ചികിത്സാലയം സ്ഥിതി ചെയ്യുന്നത് പബ്നയിലാണ്.[3] അതു കൂടാതെ ഒരു വലിയ ജനറൽ ആശുപത്രിയും നിലവിലുണ്ട്. പബ്ന മെഡിക്കൽ കോളജ് നിർമ്മാണ ഘട്ടിത്തിലാണ്.
സംസ്കാരം
15 ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഷാഹി മസ്ജിദ് എന്ന പേരിൽ ഒരു മസ്ജിദ് ചത്‍മോഹർ ഉപാസിലയിൽ സ്ഥിതി ചെയ്യുന്നു.[4] പുതുക്കിപ്പണിയപ്പെട്ട ഹിന്ദുക്ഷത്രമായ ജോർ ബംഗ്ല പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. വടക്കൻ ബംഗ്ലാദേശിലെ ചത്‍മോഹർ ഉപാസിലയിലുള്ള ജഗന്നാഥ ക്ഷേത്രം വളരെ മനോഹരമായ ഒന്നാണ്.[5] മുഗൾ കലഘട്ടത്തിലുള്ള വരാര മൊഷ്ജിദ് (ബംഗാളി: ভাঁড়াড়া মসজিদ) പട്ടണത്തിന് 10 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
ഒരു ബംഗാളി എഴുത്തുകാരിയായ രസ്സുന്ദരി ദേവി, പബ്നയിലാണ് ജനിച്ചത് (1809 or 1810).[6]
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads