പാരിസ് സമാധാന സമ്മേളനം (1919-1920)

From Wikipedia, the free encyclopedia

Remove ads

ഒന്നാം ലോകമഹായുദ്ധത്തിലെ ജേതാക്കളായ സഖ്യക്ഷക്ഷികൾ പരാജിത രാജ്യങ്ങൾക്കുള്ള സമാധാന വ്യവസ്ഥകൾ തീരുമാനിക്കാൻ 1919ലും 1920ലും നടത്തിയ ഒരു ഔദ്യോഗിക ഉച്ചകോടിയായിരുന്നു പാരിസ് സമാധാന സമ്മേളനം. ജേതാക്കളായ ബ്രിട്ടൺ, ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ, ഇറ്റലി എന്നീ രാജ്യങ്ങൾ പ്രബലസാനിദ്ധ്യമായിരുന്ന ഉച്ചകോടി അഞ്ച് ഉടമ്പടികൾ ഒപ്പുവച്ചു. ജർമനിയുടെ നേതൃത്വത്തിലുള്ള പരാജിത രാജ്യങ്ങൾക്ക് ഈ ഉടമ്പടികളുടെ വ്യവസ്ഥകൾ തീരുമാനിക്കുന്നതിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും പസിഫിക്ക് ദ്വീപുകളുടെയും ഭൂപടങ്ങൾ പുനഃക്രമീകരിക്കുകയും സാമ്പത്തിക പിഴശിക്ഷകൾ ചുമത്തുകയും ചെയ്ത ഉടമ്പടികൾ പതിറ്റാണ്ടുകൾ നീണ്ട അമർഷത്തിനും തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനും വഴിതെളിച്ചു.

ഈ സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം. ലീഗ് ഓഫ് നേഷൻസിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads