പാലിൻഡ്രോം

From Wikipedia, the free encyclopedia

പാലിൻഡ്രോം
Remove ads

രണ്ടു വശത്തു നിന്നും വായിക്കാൻ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം, അതു പോലെയുള്ള യൂണിറ്റുകളാണ് പാലിൻഡ്രോം അഥവാ അനുലോമവിലോമപദം (സാധാരണയായി കുത്ത്, കോമ എന്നിവയും വിടവ് എന്നിവയും അനുവദിക്കപ്പെടുന്നു), പാലിന്ഡ്രത്തിലുള്ള സാഹിത്യ രചന constrained writing ന് ഉദാഹരണമാണ്. പിറക് എന്നർത്ഥമുള്ള palin, വഴി, മാർഗ്ഗം എന്നർത്ഥമുള്ള dromos എന്നീ ഗ്രീക്കു പദങ്ങളിൽ നിന്ന് ബെൻ ജോൺസൺ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ 1600 കളിലാണ് പാലിന്ഡ്രം എന്ന പദം രൂപപ്പെടുത്തിയത്. ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാർത്ഥ ഗ്രീക്കു പദ സമൂഹം ’ഞണ്ട് ലിഖിതം’ ( karkinikê epigrafê ഗ്രീക്കു:καρκινική επιγραφή;) അല്ലെങ്കിൽ വെറും ‘ഞണ്ട്’(karkiniêoi ഗ്രീക്കു:καρκινιήοι) എന്നാണ്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പരാമർശിച്ചു കൊണ്ടാണ്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിൻഡ്രത്തിൽ ലിഖിതങ്ങൾ പിറകോട്ട് വായിക്കപ്പെടുന്നു.

Thumb
Remove ads

മലയാള ലിപിയിലെ അനുലോമവിലോമ (പാലിൻഡ്രോം) പദങ്ങൾ

  • വികടകവി -VIKADAKAVI
  • ജലജ -JALAJA
  • കനക -KANAKA
  • കത്രിക -KATHRIKA
  • മഹിമ -MAHIMA
  • കണിക -KANIKA
  • കറുക -KARUKA
  • കലിക -KALIKA
  • കക്കുക -KAKKUKA
  • കത്തുക -KATHUKA
  • രണ്ടര -RANDARA
  • ഗായിഗ -GAYIGA
  • ജഡേജ -Jadeja
  • ജാരജ -ജരാജ
  • കളിക -KALIKA
  • നയന -NAYANA
  • നവഭാവന -NAVABHAVANA
  • നന്ദന -NANDHANA
  • കനക -KANAKA
  • കന്യക -KANYAKA
  • മഞ്ഞിമ -MANJIMA
  • സമൂസ -SAMOOSA

പ്രവർത്തിയിൽ

  • കടുകിടുക -KADUKIDUKA
  • മോരു തരുമോ -MORU-THA-RUMO
  • കപ്പുതപ്പുക KAPPU-THA-PPUKA
  • കട്ടുതട്ടുക -KATTU-THA-TTUKA

വാക്കിൽ

  • പോത്തു ചത്തു പോ -PUTHTHU CHATHTHU പൊ
  • കരുവാട് വാരുക -KARUVADUVARUKA
  • കരുതല വിറ്റ് വില തരുക. KARUTHALA VITTU VILA തരുക
Remove ads

മലയാളവാക്ക് ഇഗ്ലീഷ് അനുലോമവിലോമ (പാലിൻഡ്രോം) പദങ്ങൾ

  • MalayalaM -മലയാളം
  • Tarat -താരാട്ട്

ആംഗലേയത്തിലെ അനുലോമവിലോമ (പാലിൻഡ്രോം) പദങ്ങൾ

  • malayalam (മലയാളം)
  • dad (ഡാഡ്)
  • mom (മോം)
  • refer (റെഫർ)
  • level (ലെവൽ)
  • madam (മാഡം)
  • civic (സിവിക്)
  • kayak (കയാക്)

അനുലോമവിലോമ (പാലിൻഡ്രോം) സംഖ്യകൾ

മുൻപോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads