പുളിവാക
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ഇലപൊഴിയും വൃക്ഷമാണ് മൈമോസേസി (Mimosoideae) കുടുംബത്തിൽ ഉൾപ്പെടുന്ന പുളിവാക അഥവ കുന്നിവാക (ശാസ്ത്രീയനാമം: Albizia odoratissima) ഇവ ഇന്ത്യ, ശ്രീലങ്ക, ചൈന, മ്യാന്മർ എന്നിവിടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നു[1]. കരിന്തകര, കരുവാക, നെല്ലിവാക എന്നെല്ലാം പേരുകളുണ്ട്.
Remove ads
വിവരണം
പുളിവാക ഏകദേശം 20 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. തായ്ത്തടി ഏകദേശം 200-250 സെ.മീറ്റർ വണ്ണത്തിൽ വളരുന്നു. ഇലപൊഴിയുന്ന പുളിവാകയുടെ കാതലിന് കറുപ്പു കലർന്ന തവിട്ടു നിറമാണ്. ചെറിയ തരം ഇലകൾ ഏകാന്തരദ്വിപിച്ഛികമായി വളരുന്നു. അനുപർണ്ണങ്ങളുള്ള ഇലയുടെ പത്രങ്ങൾക്ക് ആയതാകൃതിയാണ്. മാർച്ച് മുതൽ ഏപ്രിൽ വരെയാണ് പൂക്കാലം. പൂക്കൾ മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. അഞ്ചു ദളങ്ങളുള്ള പൂക്കളിൽ കേസരങ്ങൾ അനവധിയുണ്ട്. സെപ്റ്റംബർ - ഒക്ടോബർ കാലയളവിലാണ് ഫലം മൂപ്പെത്തുന്നത്. ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾ ധാരാളം ഉണ്ടാകുന്നു. സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. തടിക്ക് വെള്ളയുണ്ടെങ്കിലും കാതൽ ഫർണിച്ചർ നിർമ്മാണത്തിനു യോഗ്യമാണ്. തടിക്ക് ഉറപ്പും ഭാരവും മിനുസവുമുണ്ട്. വൃക്ഷത്തിന്റെ ഇലകൾ കുരങ്ങുകൾ ഭക്ഷണമാക്കാറുണ്ട്. നഴ്സറികളിൽ ഇവയുടെ കായകൾ വളർത്തി വിൽക്കുന്നുണ്ട്.
Remove ads
മറ്റു ഭാഷകളിലെ പേരുകൾ
Black Siris, Ceylon rosewood, fragrant albizia, tea shade tree • Assamese: কৰৈ koroi • Bengali: কাকুর সিরিস kakur siris • Garo: khelbi • Gujarati: કાળો શિરીષ kalo shirish • Hindi: काला सिरिस kala siris • Kannada: ಕಾಡು ಬಾಗೆ kaadu baage • Khasi: dieng krait • Konkani: काळी शिरस kali siras • Malayalam: കരുവാക karuvaka, കുന്നിവാക kunnivaka, നെല്ലിവാക nellivaka, പുളിവാക pulivaka • Manipuri: uil • Marathi: चिंचवा chinchava • Mizo: kangtekpa • Nepali: कालो शिरिश kalo shirish • Oriya: tiniya • Sanskrit: शिरीष shirisha • Tamil: சிலை cilai, கருவாகை karu-vakai • Telugu: చిందుగ cinduga (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
Remove ads
അവലംബം
ഗ്രന്ഥ സൂചിക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads