പെൻ

എഴുതുവാനുള്ള ഉപകരണം From Wikipedia, the free encyclopedia

പെൻ
Remove ads

ഒരു സമതലത്തിലേക്ക് മഷി കൊണ്ടെഴുതന്ന ഉപകരണമാണ് പേന . എഴുതുവാനും വരക്കാനുമായി പേപ്പറാണ് മിക്കപ്പോഴും ആ സമതലമായി വർത്തിക്കുന്നത്.[1] പണ്ടുകാലത്ത് റീഡ് പേനകൾ, ക്വിൽ പേനകൾ, ഡിപ്പ് പേനകൾ എന്നിവ ഉപയോഗിച്ചിരുന്നു, ഇത്തരം പേനകളുടെ നിബുകൾ മഷിയിൽ മുക്കിയാണ് ഉപയോഗിച്ചിരുന്നത്. റൂളിംഗ് പേനകൾ വരക്കുന്ന വരകളുടെ വീതിക്ക് കൃത്യമായ അളവുകോലുകൾ നിരത്തുന്നു, അവയ്ക്ക് ഇപ്പോഴും പ്രത്യേകതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. ടെക്ക്നിക്കൽ പേനകളായ റാപ്പിഡോഗ്രാഫാണ് അതിനായി സാധാരണയായി ഉപയോഗിക്കുന്നത്. ബാൾപോയിന്റ് , റോളർബാൾ, ഫൗണ്ടെയിൻ, ഫെൽറ്റ് അല്ലെങ്കിൽ സെറാമിക് ടിപ്പ് എന്നിവയാണ് ആധുനിക പേനകൾ.[2]

Thumb
ഒരു ആഡംബര പേന
Remove ads

വിവിധതരം പേനകൾ

ആധൂനിക പേനകൾ

പേനയുടെ നിബ് അല്ലെങ്കിൽ മുന അനുസരിച്ചാണ് ആധൂനിക പേനകളെ തരംതിരിക്കുന്നത്:

Thumb
ഒരു വില കുറഞ്ഞ ബാൾ പേന
Thumb
ഒരു ലക്ഷ്വറി ബോൾപോയിന്റ് പേന
  • എണ്ണമയമുള്ള മഷിയിൽ കൊണ്ടുവരുന്ന ഒരു ചെറിയ കട്ടിയുള്ള ഗോളമാണ് ബാൾപേനയുടെ നിബ്. സ്റ്റീലോ,ബ്രാസ്സോ അല്ലെങ്കിൽ ടങ്സ്റ്റൺ കാർബൈഡോ കൊണ്ട് നിർമ്മിക്കപ്പെട്ട നിബ് 0.5-1.2 മി.മീ ആയിരിക്കും.[3] പേപ്പറുമായി സബർക്കത്തിൽ വരുമ്പോൾ തന്നെ ഈ മഷി ഉണങ്ങുന്നു. ഇത്തരം ബാൾപേനകൾ വിലകൂടിയതും, വില കുറഞ്ഞവയുമുണ്ട്. ഇപ്പോൾ ഫൗണ്ടെയിൻ പേനകളുടെ സ്ഥാനം മുഴുവൻ കരസ്ഥമാക്കിയിരിക്കുകയാണ് ബാൾ പേനകൾ.
  • ബാൾപോയിന്റ് പേനയ്ക്ക് സമാനമായ നിബുള്ള റോളർബാൾ പേനയിലുള്ളത് വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്രാവകമോ, ജെൽ മഷിയോ ആണ്. എണ്ണമയമുള്ള മഷിയേക്കാൾ ഇത്തരം മഷിക്ക് വിസ്കോസിറ്റി കുറഞ്ഞതിനാൽ മഷിയെ പേപ്പർ വേഗത്തിൽ വലിച്ചെടുക്കുന്നു, ഇത് ഇത്തരം പേനകൾക്ക് എഴുതുമ്പോഴുള്ള വഴക്കെ നൽകുന്നു. ബാൾപോയിന്റ് പേനകളുടെ അനായാസതയും, ഫൗണ്ടെയിൻ പേനകളുടെ നനവുള്ള മഷിയും രണ്ടും ഒരുമിപ്പിപ്പിച്ചുള്ള ഒരു ഡിസൈനാണ് റോളർബാൾ പേനകളുടേത്. വ്യത്യസ്ത നിറങ്ങളിലുള്ള മഷി ഇത്തരം പേനകൾക്ക് ലഭ്യമാണ്. തിളങ്ങുന്നതും, തിളങ്ങാത്തതും, കാണാൻ കഴിയാത്തതുമായി മഷിയും ഇതിൽ ലഭ്യമാണ്.
  • ഒരു നിബിലൂടെ വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള മഷി കൊണ്ടെഴുതുന്നതാമ് ഫൗണ്ടെയിൻ പേനകൾ. മഷി ശേഖരിച്ച് വച്ചിരിക്കുന്ന ഇടത്തിൽ നിന്നും നിബിലേക്ക് മഷി എത്തുന്നു, കാപ്പിലറി പ്രവർത്തനങ്ങൾകൊണ്ടും ഗുരുത്വാകർഷണ ബലവുംകൊണ്ടാണത് സംഭവിക്കുന്നത്. നിബിന് ചലിക്കുന്ന ഭാഗങ്ങളില്ല, നേരിട്ട് മഷിയെ പ്രതലത്തിലേക്കെത്തിക്കുന്നു. ഫൗണ്ടെയിൻ പേനയുടെ മഷി ശേഖരിക്കുന്ന സംഭരണി പുനഃരുപയോഗിക്കാൻ പറ്റുന്നതും പറ്റാത്തതുമുണ്ട്. പുനഃരോപയിക്കാൻ കഴിയാത്ത നശിപ്പിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികളെ ഇങ്ക് കാട്രിഡ്ജ് എന്നാണ് പറയുന്നത്. ഒരു പിസ്റ്റന്റെ മെക്കാനിസമാണ് റീഫിൽ ചെയ്യാവുന്ന് പുനഃരുപയോഗിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികൾക്കുള്ളത്. ഇവയെ കാട്രിഡ്ജ് എന്നാണ് പറയുന്നത്. സ്ഥിരവും അസ്ഥിരവുമായ മഷികൾ ഇത്തരം പേനകൾക്കുണ്ട്.
  • ഫൈബറസ് ഉത്പന്നങ്ങൾക്കൊണ്ട് നിർമ്മിച്ച നിബാണ് ഫെൽറ്റ്-ടിപ്പ് അല്ലെങ്കിൽ മാർക്കർ പേനകൾക്കുള്ളത്. ചെറിയ ടിപ്പുള്ള ഭാഗംകൊണ്ടാണ് പേപ്പറിൽ എഴുതുമ്പോൾ ഉപയോഗിക്കുക, മീഡിയം ടിപ്പുള്ള ഭാഗമാണ് കുട്ടികൾ നിറങ്ങൾ കൊടുക്കാനും മറ്റും ഉപയോഗിക്കുന്നത്, വലിയ ടിപ്പുള്ളവയാണ് മാർക്കറുകൾ. പരന്ന ടിപ്പുള്ള മാർക്കറുകൾക്കുള്ളത് സുതാര്യമായ മഷിയാണ്. ഹൈലൈറ്റേഴ്സ് എന്നാണ് അതിനെ പറയുന്നത്. അക്ഷരങ്ങളെ എടുത്ത് കാണിക്കാനായി ഇത് ഉപയോഗിക്കുന്നു. ഇവയിൽ കുട്ടികൾക്കായി അസ്ഥിരമായ മഷിയുള്ളവയും, സ്ഥിര മഷിയുള്ളവയുമുണ്ട്. ഷിപ്പിംഗിനും , പാക്കേജിംഗിനുമായി ഉപയോഗിക്കുന്ന വലിയ പേനകൾ സ്ഥിര മഷിയുള്ളതാണ്.
  • വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ജെൽ മഷിഉപയോഗിക്കുന്ന പേനകളാണ് ജെൽ പേനകൾ. [4]ഈ മഷി കട്ടിയുള്ളവയാണ്. പ്രതലങ്ങളിൽ കൂടുതൽ കടുത്ത നിറങ്ങൾ വരുത്താൻ ഇവയ്ക്ക കഴിയും. പല എഴുത്തുകൾക്കും, വരകൾക്കും ജെൽ പേനകൾ ഉപയോഗിക്കുന്നു.
  • സ്റ്റൈലസ് എന്ന സ്റ്റെലസ് പേനകൾ മാർക്ക് ചെയ്യാനും, ഷെയിപ്പിംഗിനുമായുള്ള ചെറിയ ഉപകരണമാണ്. പോട്ടെറിയിൽ ഇത് പ്രധാനമായും ഉപയോഗിക്കുന്നു. ടച്ച് സ്ക്രീനുപയോഗിക്കുമ്പോൾ കൂടുതൽ കൃത്യതയ്ക്കായി ഒരു കമ്പ്യൂട്ടർ ഉപകരണമായും സ്റ്റൈലസ് ഉപയോഗിക്കാറുണ്ട്. ആധൂനിക ബാൾ പോയിന്റ് പേനകൾക്ക് തുല്യമാണിവ.

ചരിത്രാതീയ പേനകൾ

ഇത്തരത്തിലുള്ള പഴയ പേനകൾ ഇന്നത്തെ കാലത്ത് എഴുത്തുരീതിയിൽ ഉപയോഗിക്കുന്നില്ല , എന്നാൽ ചില കാലിഗ്രാഫർമാർ വരക്കാനായി ഇപ്പോഴുെം ഉപയോഗിച്ചുപോരുന്നുണ്ട്.

Thumb
ഒരു ഡിപ് പേന
  • ഫൗണ്ടെയിൻ പേനയിലുള്ളപോലെ കാപ്പിലറി ചാനലുകളുള്ള ലോഹംകൊണ്ടുള്ള നിബുള്ളതാണ് ഡിപ് പേനകൾ (നിബ് പേനകൾ). അവ പിടിയ്ക്കുന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മിക്കവാറും മരംകൊണ്ടായിരിക്കും അത് നിർമ്മിച്ചിട്ടുണ്ടാവുക. ഒരു ഡിപ് പേനയ്ക്ക് മഷി നിറച്ചുവക്കുന്ന സംഭരണി ഇല്ല, വരക്കാനായാലും, എഴുതാനായാലും തുടർച്ചായായി മഷി അതിൽ എത്തിക്കണം. പക്ഷെ ഫൈണ്ടെയിൻ പേനയ്ക്കില്ലാത്ത ചില മേന്മകൾ ഇതിനുണ്ട്. ഡിപ് പേനയ്ക്ക വാട്ടർ പ്രൂഫ് മഷികൾ ഉപയോഗിക്കാനുല്ല കഴിവുണ്ട്. ഇന്ത്യൻ ഇങ്ക് , ഡ്രോയിംഗ് ഇങ്ക് , ആക്രിലിക് ഇങ്ക് പോലുള്ളവ ഫൗണ്ടെയിൻ പേനകളുടെ നിബിനെ നശിപ്പിക്കാറുണ്ട്. കൂടാതെ തുരുമ്പും പിടിക്കുന്നു. ഡിപ് പേനകൾ കൂടുതലായും വരക്കാനും, കാലിഗ്രാഫിക്കും, കോമിക്കുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പ്രത്യേക ഫൈൻ-പോയിന്റ് രീതിയിലുള്ള ഡിപ്പ് പേനകളെ ക്രൈക്വിൽ എന്നാണ് പറയുന്നത്, അതുതന്നെയാണ് കലാകാരന്മാരുടെ ഇഷ്ടപ്പെട്ട പേനയും. കൈകൾക്ക് വഴങ്ങുന്ന തരത്തിലുള്ള വരകളും, ടെക്സ്റ്ററുകളും നൽകാൻ കഴിയുന്നു എന്നതുതന്നെയാണ് ഈ പേനയെ കാലാകാരന്മാരോടടുപ്പിക്കുന്നത്.
  • കിഴക്കൻ ഏഷ്യൻ കാലിഗ്രാഫിയിൽ ഉൾപ്പെടുത്തിയ പ്രാചീന എഴുത്തുപകരണമാണ് ഇങ്ക് ബ്രഷ്. റെഡ് സാൻഡൽവുഡ്, ഗ്ലാസ്സ്, ഐവറി, സിൽവർ, സ്വർണ്ണ എന്നിവകൊണ്ടോ, സാധാരണയായി മുളകൊണ്ടോ ആണ് ഇത്തരം ബ്രഷുകളുടെ ബോഡി ഉണ്ടാക്കുന്നത്. മുയൽ, മാൻ, കൊഴി, ആട്, കടുവ, പന്നി പോലുള്ള വ്യത്യസ്ത മൃഗങ്ങളുടെ മുടികൊണ്ടുണ്ടാക്കുന്നതാണ് ഇങ്ക് ബ്രഷിന്റെ തല. പുതുതായി ജനിച്ച കുട്ടികളുടെ മുടികൊണ്ട് ഇത്തരം ബ്രഷ് ഉണ്ടാക്കുന്ന രീതി പണ്ട് ചൈനയിലും, ജപ്പാനിലും നിലനിന്നിരുന്നു. ഇന്ന് കാലിഗ്രാഫി പേനയിലും ബ്രഷിലും ചെയ്തുവരുന്നു, പക്ഷെ അതിലൊന്നും പ്രാചീന ബ്രഷ് കാലിഗ്രാഫിയുടെ ഊർജ്ജം ലഭിക്കുന്നില്ല എന്നത് പരമാർത്ഥമാണ്.
  • വലിയ പറക്കുന്ന പക്ഷികളിൽ നിന്നുള്ള തൂവൽ കൊണ്ടുണ്ടാക്കുന്ന പേനകളാണ് ക്വിൽ. മിക്കവാറും ആ പക്ഷികൾ ഗൂസുകളായിരിക്കും. ലോഹം കൊണ്ടുള്ള ഡിപ്പ് പേനകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന എഴുത്തുപകരണമാണിത്. പാർച്ച്മെന്റിലോ, പേപ്പറിലോ ആണ് ഇതുകൊണ്ടെഴുതിയത്. പിന്നീട് ക്വിലുകൾക്ക് പകരമായ റീഡ് പേനകൾ വന്നു.
  • റീഡിൽ നിന്നോ, മുളകളിൽ നിന്നോ മുറിച്ചെടുത്തുണ്ടാക്കുന്ന പേനകളാണ് റീഡ് പേനകൾ,അവയ്ക്ക് ചെറിയ ടിപ്പുകളുണ്ട്. ക്വിലുകൾക്ക് സമാനമായ മെക്കാനിസമാണ് ഇതിനുമുള്ളത്. റീഡ് പേനകൾ ഏകദേശം മുഴുവനായും ഇല്ലാതായപ്പോഴും ഇപ്പോഴും ഇന്ത്യയിലേയും, പാകിസ്താനിലും ചില കുട്ടികൾ ഉപയോഗിക്കുന്നു, സ്ക്കൂളിൽ അവരുടെ ചെറിയ മരംകൊണ്ടുള്ള ബോർഡായ "തക്തി" -യിൽ എഴുതാൻ റീഡ് പേനകളാണ് ഉപയോഗിക്കുന്നത്.
Remove ads

ചരിത്രം

Thumb
പേനകളിൽ മഷി നിറച്ച് വക്കാൻ കഴിയുന്ന സംഭരണികളുടെ പേറ്റന്റ് എം.ക്ലെയിനും, ഹെന്രി വെയിനും 1867 -ൽ പേറ്റന്റ് സ്വന്തമാക്കി(അമേരിക്കൻ പേറ്റന്റ് #68445).

ജൻകസ് മാറിറ്റിമസ് അല്ലെങ്കിൽ സീ റഷ്(ഒരുതരം കുറ്റിച്ചെടികൾ) -ൽ നിന്നുമുള്ള റീഡ് പേനകൾകൊണ്ട് പാപ്പിറസ് ഇലകളിലെ എഴുത്തുരീതി ആദിമ ഈജിപ്തുക്കാരാണ് കണ്ടുപിടിച്ചത്. [5]സ്റ്റീവൻ റോജർ ഫിഷറിന്റെ എ ഹിസ്റ്ററി ഓഫ് റൈറ്റിംഗ് -ൽ റീഡ് പേനകൾ 3000BC യിൽ തന്നെ ഉപയോഗിച്ചിരിക്കണം എന്ന് പ്രതിപാതിക്കുന്നതുണ്ട്. റീഡ് പേനകൾ തുടർന്ന് മധ്യ കാലഘട്ടത്തും ഉപയോഗിച്ചുപോന്നു. ഏഴാം നൂറ്റാണ്ടായതോടെ ക്വിലുകളാൽ റീഡ് പേനകൾ മാറ്റിനിർത്തപ്പെട്ടു. മുളകൾകൊണ്ടുണ്ടാക്കുന്ന റീഡ് പേനകൾ ഏകദേശം മുഴുവനായും ഇല്ലാതായപ്പോഴും ഇപ്പോഴും ഇന്ത്യയിലേയും, പാകിസ്താനിലും ചില കുട്ടികൾ ഉപയോഗിക്കുന്നു, സ്ക്കൂളിൽ അവരുടെ ചെറിയ മരംകൊണ്ടുള്ള ബോർഡായ "തക്തി" -യിൽ എഴുതാൻ റീഡ് പേനകളാണ് ഉപയോഗിക്കുന്നത്.[6]

Thumb
പ്രാചീന പേനകൾ

പാപ്പിറസിൽ നിന്ന് മൃഗങ്ങളുടെ തൊലിയിലേക്ക് എഴുത്തു രീതി മാറ്റുന്നതുവരെ റീഡ് പേനകൾ അതിജീവിച്ചു.[7] തൊലിപോലുള്ള കൂടുതൽ മിനുസമുള്ള പ്രതലങ്ങൾ വന്നതോടെ പക്ഷികളുടെ തൂവലുകൾ കൊണ്ടുണ്ടാക്കുന്ന ക്വിൽ പേനകൾകൊണ്ട് കൂടുതൽ മികച്ച രീതിയിൽ എഴുതാൻ പറ്റി. ജുദിയയിലെ കുമ്റാൻ പ്രദേശങ്ങളിലെ ഡെഡ് സീ സ്ക്രോൾസുകൾ(കടലാസ ചുരുട്ടുകൾ) എഴുതാനായും റീഡ് പേനകൾ ഉപയോഗിച്ചിരുന്നു. അഴ 100BC കാലഘട്ടമാണ്. ക്വിലുകൾകൊണ്ടോ, പക്ഷിക തൂവലുകൾ കൊണ്ടോ ഹീബ്രു ഭാഷയിലാണ് അത് എഴുതപ്പെട്ടത്. ഏഴാം നൂറ്റാണ്ടിലെ സെവില്ലയിലെ സെയിന്റ് ഇസിഡോറെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ റീഡ് പേനകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [8] 18-ാം നൂറ്റാണ്ടുവരെ ക്വില്ലുകൾ ഉപയോഗിച്ചു. 1787 -ലെ കോൺസ്റ്റിറ്റ്യൂഷൻ ഓപ് യുണൈറ്റഡ് സ്റ്റേറ്റ്സ് എഴുതപ്പെട്ടത് ക്വിൽ പേനയിലാണ്.


വർഷം 79 -കളിൽ കോപ്പർ നിബുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന തെളിവ് പോമ്പെലി യുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത കോപ്പർ നിബാണ്.[9] സാമുവൽ പെപ്പിസിന്റെ 1663 -ലെ ഡയറിയിൽ മഷി കരുതുന്ന സിൽവർ പേനയെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്.[10] 1792 -ലെ ദി ടൈംസ് -ൽ പുതുതായി കണ്ടെത്തിയ ലോഹ പേനകളെക്കുറിച്ച് പരസ്യവുമുണ്ട്. [11]1802 -ലാണ് അതിന് പേറ്റന്റ് ലഭിക്കുന്നത്, പക്ഷ ആ പേറ്റന്റ് കച്ചവടങ്ങൾക്കായി ഉപയോഗിച്ചില്ല. 1811 -ൽ ബ്രയൻ ഡോൺകിൻ ഒരു മെറ്റൽ പേനയുടെ വിൽപ്പനയെക്കുറിച്ചുള്ള പരസ്യം ഉണ്ടായിരുന്നു.[12]1822 -ൽ ബർമിങ്ഹാമിലെ ജോൺ മിച്ചെൽ വലിയ തോതിൽ ലോഹ നിബുള്ള പേനകൾ നിർമ്മിച്ചു. അതോടെ കൂടുതൽ ഈടുള്ള ലോഹ നിബുകൾ വരുകയും ഡിപ് പേനകളുടെ ഉപയോഗത്തിലേക്കെത്തിക്കയും ചെയ്തു. [13]

Thumb
ഡെലീസിയെ ഫിസിക്കോ-മാത്തമാറ്റിക്കേ, 1636

953 CE പത്താം നൂറ്റാണ്ടിലാണ് ആദ്യത്തെ മഷി കരുതാൻ കഴിയുന്ന പേനയെക്കുറിച്ച് പ്രതിപാതിക്കുന്നത്. ആ സമയത്തെ ഈജിപ്തിലെ ഫത്തിമിദ് കാലിഫായിരുന്ന മാ അദ് അൽ മു ഇസ് പേനകൾ തന്റെ വസ്ത്രങ്ങളെ വൃത്തികേടാക്കുന്നതുകൊണ്ട് മഷി പേനകളിൽ തന്നെ കരുതാൻ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുവാൻ പറയുകയും, നിർമ്മിക്കുകയുമായിരുന്നു.[14] ഇത് ഒരു ഫൗണ്ടെയിൻ പേന ആകാം, പക്ഷെ അതിന്റെ മെക്കാനിസം ഇപ്പോഴും നിഗൂഡമാണ്, കൂടാതെ അതിനെക്കുറിച്ച് പ്രതിപാതിക്കുന്ന ഒരൊറ്റ രേഖയെ കണ്ടെത്തിയിട്ടുള്ളു. പിന്നീട് 1636 -ൽ പേനയ്കൊപ്പം മഷി സംഭരണിയുള്ള പേന നിർമ്മിച്ചു. ജെർമൻ നിർമ്മാതാവായ ഡാനിയൽ ഷ്വെന്റർ രണ്ട് ക്വിലുകൾകൊണ്ടുള്ള ഒരു പേന നിർമ്മിച്ചു. അതിൽ ഒന്ന് മഷി സംഭരിച്ച് വക്കാനും, മറ്റൊന്ന് എഴുതാനുമായിരുന്നു. ഒരു ക്വിലിൽ മഷി കോർക്കിനാൽ അടയ്ക്കപ്പെട്ടിരിക്കുന്നു. മറ്റേ ദ്വാരത്തിലൂടെ മഷി ചീതറുകയാണ് ചെയ്യുന്നത്. 1809 -ൽ ബാർത്തോളെമ്യു മഷി സംഭരണിയുള്ള പേനയുടെ കണ്ടുപിടിത്തത്തിന് ഇംഗ്ലണ്ടിലെ പേറ്റന്റ് സ്വന്തമാക്കി.[14]

അപ്പോഴായിരു്നു പാരീസിലെ റൊമാനിയൻ പെറ്റ്രാക്കെ പൊനാറുവിലെ ഒരു വിദ്യാർത്ഥി ഫൗണ്ടെയിൻ പേന കണ്ടുപിടിക്കുന്നത്. 1827 -ൽ ഫ്രെഞ്ച് സർക്കാർ അതിന് പേറ്റന്റ് നൽകി. 1850 -ൽ ഫൗണ്ടെയിൻ പേനയുടെ വിൽപ്പന വർദ്ധിച്ചു.

1888 ഒക്ടോബർ 30 -നാണ് ബാൾ പോയിന്റ പേനയുടെ പേറ്റന്റ് ജോണ്ഡ ജെ ലൗഡിന് ലഭിക്കുന്നത്.[15]1938 -ൽ ഹങ്കേറിയൻ പത്ത്രവാർത്ത എഡിറ്ററായിരുന്ന ലാസ്ലോ ബീറോ യും തന്റെ സഹോജരനും ജോർജ്ജും ചേർന്ന പുതിയ രീതിയിലുള്ള പേനകൾ നിർമ്മിക്കാൻ തുടങ്ങി. അതിലൊന്നായിരുന്നു പേനയുടെ നിബിൽ എടുത്ത് മാറ്റാൻ കഴിയുന്ന ഒരു ചെറിയ പന്തുള്ള പേന. പേന അനങ്ങുമ്പോഴൊക്കെ കാട്രിഡ്ജിൽ നിന്ന് മഷി കൊണ്ട് പേപ്പറിൽ വീഴ്ത്തുന്ന രീതിയായിരുന്നു അതിന്റേത്. 1938 ജൂൺ 15 -ന് അതിന് അവർക്ക് പേറ്റന്റ് ലഭിച്ചു. 1940 നാസികളാൽ തുരത്തപ്പെട്ട് അവർ അർജന്റീനയിലെത്തി. ജൂൺ 10 -൦ന് മറ്റൊരു പേറ്റന്റ് അവർ സ്വന്തമാക്കി,അർജന്റീനയിവെ ബിറോ പെൻസ് തുടങ്ങുന്നത് അങ്ങനെയാണ്. ശേഷം 1979 -ൽ മായ്ക്കാൻ കഴിയുന്ന ബാൾ പേനകൾ പുറത്തിറങ്ങി.

Thumb
ആധൂനിക മാർക്കർ പേനകൾ

ജപ്പാനിലെ ടോക്കിയോ സ്റ്റേഷനറി കമ്പനി ആദ്യത്തെ ഫൈബർ അല്ലെങ്കിൽ ഫെൽട്-ടിപ്പ്ഡ് പേനകൾ നിർമ്മിച്ചു. [16]പേപ്പർ മെറ്റിന്റെ ഫ്ലെയർ ആയിരുന്നു അമേരിക്കൻ മാർക്കറ്റിൽ വന്ന് ആദ്യത്തെ ഫെൽട്-ടിപ്പ്ഡ് പേന. 1960 -ലായിരുന്നു അത്. ഇതിന് സാമ്യമുള്ള മാർക്കർ പേനകളും, ഹൈലൈറ്റേഴ്സും അതേ സമയത്ത് പ്രശസ്തമായി.

1970 കൾക്ക് മുമ്പായിരുന്ന റോളർ പേനകളെ അവതരിപ്പിച്ചത്. വളരെ സ്മൂത്തായ വരകൾ ഉണ്ടാക്കാൻ അവയ്ക്ക് കഴിഞ്ഞു.1990 കൾക്ക് മുമ്പുള്ള സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം പേനകളെ കൂടുതൽ മികവിലേക്കെത്തിച്ചു.

കമ്പ്യൂട്ടറുകളുടെ വരവോടെ, കീബോർഡും, ടൈപ്പ്റൈറ്ററും എല്ലാം എഴുത്തിന്റെ വിവിധ രീതികളായി തീർന്നു. പക്ഷെ പേനകൾ അപ്പോഴും എഴുത്തിന്റെ അർത്ഥതലങ്ങളെ ഉൾക്കൊള്ളുന്നു.[17]

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads