നിർമ്മാണാവകാശം
From Wikipedia, the free encyclopedia
Remove ads
ഏതെങ്കിലുമൊരു കണ്ടുപിടിത്തത്തിന്, അതിന്റെ ഉടമക്ക് സർക്കാർ, ഒരു നിശ്ചിതകാലത്തേക്ക്, നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും, ഉല്പന്നം വിൽക്കുന്നതിനും മറ്റും നൽകുന്ന കുത്തകാവകാശമാണ് നി൪മാണാവകാശം അഥവാ പേറ്റന്റ് (ഇംഗ്ലീഷ്: patent). ഇതിന് ഉപജ്ഞാതാവകാശം എന്നും വിളിക്കപ്പെടുന്നു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നിർമ്മാണാവകാശം നൽകപ്പെട്ട ഒരു കണ്ടുപിടിത്തം മറ്റൊരാൾ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ നിർമ്മിക്കുന്നതും, ഉപയോഗിക്കുന്നതും, വിൽപ്പന നടത്തുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാകുന്നു. ഒരു കണ്ടുപിടിത്തതിനു നിർമ്മാണാവകാശം ലഭിക്കുമ്പോൾ ധനം, കച്ചവടം എന്നിവ പോലെ അതു ഉടമസ്ഥന്റെ സ്വന്തമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലാണ് പേറ്റന്റ് പ്രചാരത്തിലുള്ളത്. ഒരു കണ്ടുപിടിത്തതിന്റെ നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്നയാൾ പ്രസ്തുത കണ്ടെത്തൽ ലോകത്ത് ഒരിടത്തും അതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും, മറ്റൊരാളോ മറ്റോരിടത്തൊ ഇത്തരമൊരു കണ്ടെത്തലിന് നിർമ്മാണാവകാശം നേടിയിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കണം. ഏതങ്കിലുമൊരു മേഖലയിൽ (വ്യാവസായിക) ഉപയോഗപ്പെടുത്താൻ യോജിച്ചതായിരിക്കണം നിർമ്മാണാവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടിത്തം.
Remove ads
മേന്മകൾ
തന്റെ കണ്ടുപിടിത്തം മറ്റുള്ളവർ ഉപയോഗപ്പെടുത്തുന്നതിനെയും ദുരുപയോഗപ്പെടുത്തുന്നതിനെയും എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പേറ്റന്റ് ഉടമക്ക് സാധ്യത നൽകുന്നു. ഒരിക്കൽ നിർമ്മാണാവകാശം നൽകിയ കണ്ടുപിടിത്തമോ സങ്കേതമോ അതേ രൂപത്തിൽ മറ്റൊരാൾക്ക് ഉപയോഗിക്കാൻ പറ്റാത്തതിനാൽ നവീന കണ്ടുപിടിത്തങ്ങളിലും ഉല്പാദനരീതികളും വികസിപ്പിക്കുന്നതിൽ മുതൽ മുടക്കാൻ വ്യക്തികളും കമ്പനികളും കൂടുതൽ തയ്യാറാവുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കൂടുതൽ മെച്ചപ്പെട്ട കണ്ടുപിടിത്തങ്ങൾ മൂലം പൊതുജനത്തിന് കൂടുതൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കാനും ഇത് അവസരം നൽകുന്നു.
Remove ads
ദൂഷ്യഫലങ്ങൾ
നിത്യോപയോഗ വസ്തുക്കൾ പോലും നിർമ്മാണാവകാശം കാരണം കുത്തകവൽകരിക്കപ്പെടുന്നുവെന്നത് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ്.
നിർമ്മാണാവകാശം ഇന്ത്യയിൽ
- ഇന്ത്യയിൽ നിർമ്മാണവകാശം നിയമപരമായി സ്ഥാപിച്ചെടുക്കാവുന്ന കാര്യങ്ങൾ:
- - കല, നിമ്മാണരീതി,
- - യന്ത്രം, ഉപകരണം, സമാനവസ്തുക്കൾ,
- - ഉല്പാദിപ്പിക്കാനാവുന്ന വസ്തുക്കൾ;
- - മൃദുവർത്തികൾ (Software),
- - ആഹാരപദാർഥങ്ങൾ, മരുന്ന്, രാസവസ്തുക്കൾ തുടങ്ങുയവയ്ക്ക് ഉല്പന്നാവകാശം
- നിർമ്മാണാവകാശം ഇല്ലാത്തവ:
- - നിസ്സാരമായ കണ്ടുപിടിത്തങ്ങൾ.
- - നിയമപരമല്ലാത്തതോ, സംസ്കാരത്തിനു യോജിക്കാത്തതോ ആയവ
- - മനുഷ്യനോ, ജീവികൾക്കോ,സസ്യങ്ങൾക്കോ, പരിസ്ഥിതിക്കോ ഹാനികരമായവ
- - ശാസ്ത്രരംഗത്ത് നടത്തുന്ന അമൂർത്തമായ സൈദ്ധാന്തിക കണ്ടെത്തലുകൾ
- - പ്രകൃതിയിലുള്ള ജീവികളെ കണ്ടെത്തുന്നത്
- - ഒരു വസ്തുവിന്റെ / യന്ത്രത്തിന് പുതിയ ഉപയോഗമോ ഗുണമോ കണ്ടെത്തുന്നത്
- - വസ്തുക്കൾ മിശ്രണം മാത്രം നടത്തി അല്ലെങ്കിൽ പുതിയ രീതിയിൽ ക്രമീകരിച്ച് പുതിയ ഉല്പന്നം നിർമ്മിക്കുന്നത്.
- - വൈദ്യശാസ്ത്രരംഗത്തെ പുതിയ ചികിൽസാരീതികൾ
- - സസ്യങ്ങൾ ഉല്പാദിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള നൂതന സമ്പ്രദായങ്ങൾ; (എന്നാൽ, പുതിയ വിത്തിനങ്ങൾ ഉല്പാദിപ്പിക്കുന്നതിന് നിർമ്മാണാവകാശം ലഭിക്കും).
- - നൂതന ഗണിതക്രീയാക്രമങ്ങൾ; രീതികൾ. (Algorithms and Methods)
- - പുതിയ വാണിജ്യസമ്പ്രദായങ്ങൾ.
- - വ്യാവസായികമായി ഉപയോഗമുള്ളതോ അല്ലെങ്കിൽ ഒരു ഖരവർത്തിയോടൊപ്പമുള്ളതോ (Hardware) അല്ലാത്ത മൃദുവർത്തികൾ (Softwares).
- - കലാഗുണമുള്ള ടെലിവിഷൻ-ചലച്ചിത്ര ഉൽപ്പന്നങ്ങൾ.
- - വിവരപ്രദർശനം (Presentation)
- - സമാകലിതപഥങ്ങളുടെ പ്രതലചിത്രങ്ങൾ. (Topography of Integrated Circuits)
- - പരമ്പരാഗതഅറിവോ ഉല്പന്നങ്ങളോ സമ്യോജിപ്പിച്ചെടുക്കുന്ന പുതിയ കണ്ടെത്തലുകൾ.
- - ആണവരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ.[1]
പുറത്തേക്കുള്ള കണ്ണികൾ
Patents എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads