പ്രാചീന ഗ്രീക്ക് ഭാഷ
From Wikipedia, the free encyclopedia
Remove ads
ബി.സി. ഒൻപതാം നൂറ്റാണ്ടുമുതൽ എ.ഡി ആറാം നൂറ്റാണ്ടുവരെ പുരാതന ഗ്രീസിൽ നിലവിലുണ്ടായിരുന്ന ഗ്രീക്ക് ഭാഷയുടെ വകഭേദങ്ങളെയാണ് പ്രാചീന ഗ്രീക്ക് ഭാഷ എന്ന് വിളിക്കുന്നത്. ഹോമർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാണ്. നവോദ്ധാന കാലഘട്ടത്തിന് ശേഷം പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാണ് ഈ ഭാഷ.

Remove ads
ഭാഷാഭേദങ്ങൾ
പ്രാചീന ഗ്രീക്ക് ഭാഷയ്ക്ക് കുറേ ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. പ്രധാന ഭാഷാഭേദങ്ങൾ ആറ്റിക് അയോണിക്, അയോളിക്, ആർകഡീകൈപ്രോടി, ഡോറിക് എന്നിവയായിരുന്നുവെങ്കിലും ഇവയിൽത്തന്നെ ഉപവിഭാഗങ്ങളും നിലനിന്നിരുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads