ഐ.ഇ.ഇ.ഇ 1394 ഇന്റർ‌ഫേസ്

From Wikipedia, the free encyclopedia

ഐ.ഇ.ഇ.ഇ 1394 ഇന്റർ‌ഫേസ്
Remove ads

ഉയർന്ന വേഗത്തിലുള്ള വിനിമയത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സീരിയൽ ബസ് ഇൻറർഫേസാണ് ഐഇഇഇ 1394 ഇൻറർഫേസ് അഥവാ ഫയർവയർ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ആപ്പിൾ നിരവധി കമ്പനികളുമായി, പ്രാഥമികമായി സോണി, പാനസോണിക് എന്നിവയുടെ സഹകരണത്തോടെ ഇത് വികസിപ്പിച്ചെടുത്തു. ആപ്പിൾ ഈ ഇന്റർഫേസിനെ ഫയർവയർ എന്ന് വിളിച്ചു. ഐ.ലിങ്ക്(i.LINK (Sony)), ലിങ്ക്സ്(Lynx (Texas Instruments)) എന്നീ ബ്രാൻഡ് നെയിമുകളിലും ഇത് അറിയപ്പെടുന്നു.

വസ്തുതകൾ Type, Designer ...

ഏറ്റവും സാധാരണമായ നിർവഹണത്തിൽ ഉപയോഗിക്കുന്ന ചെമ്പ് കേബിളിന് 4.5 മീറ്റർ (15 അടി) വരെ നീളമുണ്ടാകും. വൈദ്യുതിയും ഡാറ്റയും ഈ കേബിളിലൂടെ കൊണ്ടുപോകുന്നു, മിതമായ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങളെ പ്രത്യേക പവർ സപ്ലൈ ഇല്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്നു. ക്യാറ്റ് 5, ഒപ്റ്റിക്കൽ ഫൈബർ പതിപ്പുകളിലും ഫയർവയർ ലഭ്യമാണ്.

1394 ഇന്റർഫേസ് യുഎസ്ബിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. യുഎസ്ബി പിന്നീട് വികസിപ്പിച്ചെടുക്കുകയും കൂടുതൽ വിപണി വിഹിതം നേടുകയും ചെയ്തു. കണക്‌റ്റുചെയ്‌ത ഉപകരണങ്ങൾ സഹകരിച്ചാണ് ഐഇഇഇ(IEEE)1394 നിയന്ത്രിക്കുന്നത്, അതേസമയം യുഎസ്ബിക്ക് ഒരു ഹോസ്റ്റ് കൺട്രോളർ ആവശ്യമാണ്.[2]

Remove ads

ചരിത്രവും വികസനവും

Thumb
6-കണ്ടക്ടർ, 4-കണ്ടക്ടർ ആൽഫ ഫയർവയർ 400 സോക്കറ്റ്
Thumb
ഒരു 9-പിൻ ഫയർവയർ 800 കണക്റ്റർ
Thumb
1394c ഉപയോഗിച്ച ഇതര ഇഥർനെറ്റ് ശൈലിയിലുള്ള കേബിളിംഗ്
Thumb
4-കണ്ടക്ടറും (ഇടത്) 6-കണ്ടക്ടറും (വലത്) ഫയർവയർ 400 ആൽഫ കണക്ടറുകൾ
Thumb
നാല് ഫയർവയർ 400 കണക്ടറുകൾ അടങ്ങുന്ന ഒരു പിസിഐ(PCI) എക്സ്പാൻഷൻ കാർഡ്.

ഐഇഇഇ 1394 ഹൈ സ്പീഡ് സീരിയൽ ബസിന് ആപ്പിൾ കമ്പനി ഉപയോഗിക്കുന്ന പേരാണ് ഫയർവയർ. ഇതിന്റെ വികസനം 1986-ൽ ആപ്പിൾ ആരംഭിച്ചു, [3] ഐഇഇഇ പി1394(IEEE P1394)വർക്കിംഗ് ഗ്രൂപ്പ് വികസിപ്പിച്ചത്, സോണി (102 പേറ്റന്റുകൾ), ആപ്പിൾ (58 പേറ്റന്റുകൾ), പാനസോണിക് (46 പേറ്റന്റുകൾ) എന്നീ കമ്പനികളാണ്. ഫിലിപ്സ്, എൽജി ഇലക്ട്രോണിക്സ്, തോഷിബ, ഹിറ്റാച്ചി, കാനൺ,[4] ഐഎൻഎംഒഎസ്/എസ്ജിഎസ് തോംസൺ (ഇപ്പോൾ എസ്ടിമൈക്രോഇലക്‌ട്രോണിക്‌സ്),[5] ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ് എന്നിവയിൽ നിന്നുള്ള എഞ്ചിനീയർമാർ നൽകിയ സംഭാവനകളുമുണ്ട്.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads