ഫറൂഖ് സിയാർ
From Wikipedia, the free encyclopedia
Remove ads
1713 മുതൽ 1719 വരെ മുഗൾ ചക്രവർത്തിയായിരുന്നു ഫറൂഖ് സിയാർ (ഓഗസ്റ്റ് 20, 1685 - ഏപ്രിൽ 19, 1719). അബുൽ മുസാഫർ മൂയിനുദ്ദീൻ മുഹമ്മദ് ഷാ ഫറൂഖ്-സിയാർ അലിം അക്ബർ സാനി വാലാ ഷാൻ പാദ്ഷാ-ഇ-ബാഹ്ർ-ഉ-ബാർ എന്നാണ് മുഴുവൻ പേര്.
മുഗൾ സാമ്രാജ്യത്തിലെ ദുർബലനായ ചക്രവർത്തിയായാണ് ഫറൂഖ് സിയാർ വിലയിരുത്തപ്പെടുന്നത്. ഉപജാപകസംഘത്തിന്റെ പ്രേരണയാൽ പലതവണ ഇദ്ദേഹം വഴിതെറ്റുകയും സ്വതന്ത്രമായി ഭരണം നടത്താൻ സാധിക്കാതെ വരികയും ചെയ്തു. ഹസ്സൻ അലി, ഹുസൈൻ അലി എന്ന സയ്യിദി സഹോദരങ്ങൾ ശക്തരായതും ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ്.
Remove ads
ജീവചരിത്രം
1683 സെപ്റ്റംബർ 11-നു ഡെക്കാനിലെ ഔറംഗബാദിലാണ് ഫറൂഖ് സിയാർ ജനിച്ചത്. മുൻകാല ചക്രവർത്തിയായ ബഹദൂർ ഷാ ഒന്നാമന്റെ മകനായിരുന്ന അസീം ഉഷ് ഷാനിന്റെ രണ്ടാമത്തെ മകനായിരുന്നു ഫറൂഖ് സിയാർ. കാശ്മീരിലെ മുഗൾ സുബേദാരായിരുന്ന നവാബ് ഷയിസ്ത ഖാനിന്റെ സഹോദരിയായിരുന്ന സാഹിബ നിസ്വാൻ ആയിരുന്നു ഫറൂഖ് സിയാറിന്റെ മാതാവ്. 1715 സെപ്റ്റംബറിൽ ജോധ്പൂരിലെ മഹാരാജാ അജിത് സിങ്ങിന്റെ മകളായ ഇന്ദിര കന്വാറിനെ ഫറൂഖ് സിയാർ വിവാഹം കഴിച്ചു. അതേ വർഷം ഡിസംബറിനു മുൻപ് തന്റെ പട്ടമഹിഷിയായ നവാബ് ഫഖ്രുന്നിസ ബീഗം സാഹിബയെ അദ്ദേഹം വിവാഹം കഴിച്ചു. മറാഷി കുലത്തിൽ നിന്നുള്ള കശ്മീരി പ്രമാണിയായ നവാ സാദത്ത് ഖാൻ ബഹാദുർ മിർ മുഹമ്മദ് തഖി ഹുസൈനിയുടെ മകളായിരുന്നു ഫക്രുന്നിസ. ഇതിനും പുറമേ ഒരു സ്ത്രീയെക്കൂടിയെങ്കിലും അദ്ദേഹം വിവാഹം ചെയ്തിരുന്നു.
Remove ads
അധികാരത്തിലേക്ക്
മുഗൾ സാമ്രാട്ട് ജഹന്ദർ ഷായെ സയ്യദ് സഹോദരന്മാരുടെ സഹായത്തോടെ പരാജയപ്പെടുത്തി, മുപ്പതാമത്തെ വയസ്സിൽ ഫറൂഖ്സിയാർ, 1713, ജനുവരി 13ന് മുഗൾ സിംഹാസനം കൈക്കലാക്കിയെങ്കിലും, യഥാർത്ഥ ഭരണാധികാരികൾ, സയ്യദ് സഹോദരന്മാരായിരുന്നു. ഹസ്സൻ അലി പ്രധാന മന്ത്രി പദവും ഹുസൈൻ അലി മുഖ്യ ബക്ഷി പദവും ഏറ്റെടുത്തു. യുദ്ധത്തിൽ സഹായിച്ച, നിസാം ഉൾ മുൾക്കിന് ഡക്കാനിലെ 6 പ്രവിശ്യകളുടെ മേലധികാരം ലഭിച്ചു. നിസാം ഉൾ മുൾക്ക്, മുഗൾ ദർബാറിലെ തുറാനികളുടെ നേതാവായിരുന്നു. ഈ സമയത്താണ് ഫറൂഖ്സിയാർ, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിലെ ചില പ്രാന്തങ്ങളിൽ നികുതിയില്ലാതെ വാണിജ്യം നടത്താനുളള അവകാശം വെറും മൂവായിരം രൂപക്ക് (വാർഷിക കപ്പം) അനുവദിച്ചു കൊടുത്തത്. കമ്പനി ഡോക്ടർ, ഫറൂഖ്സിയാറിൻറെ എന്തോ രോഗം ചികിത്സിച്ചു ഭേദമാക്കിയെന്നും, അത്നു പ്രത്യുപകാരമായിട്ടായിരുന്നു ഇതെന്നും പറയപ്പെടുന്നു.[1],[2] അധികാരമേറ്റ ഫറൂഖ്സിയാർ,തനിക്ക് വെല്ലുവിളിയാവുമെന്നു സംശയം തോന്നിയ എല്ലാവരേയും വകവരുത്തി. സയ്യദ് സഹോദരന്മാരേയും സംശയിച്ചതു കാരണം, രഹസ്യമായി അവരുടെ ശത്രുക്കളെ ഉത്തേജിപ്പിച്ചു.
Remove ads
അന്ത്യം
തങ്ങൾക്കെതിരായുളള നീക്കങ്ങൾ മണത്തറിഞ്ഞ സയ്യദ് സഹോദരന്മാർ, ഫറൂഖ്സിയാറിനെ അന്ധനും ബന്ധനസ്ഥനുമാക്കി. 1719, ഏപ്രിലിൽ ഫറൂഖ്സിയാർ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടു.
അവലംബം
പുറത്തുനിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads