ഫെബ്രുവരി
From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും സാധാരണ വർഷങ്ങളിൽ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള മാസം ആണ് ഫെബ്രുവരി. ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന ശിശിരകാലത്തിലെ മൂന്നാമത്തെയും അവസാനത്തെയും മാസമാണ് ഫെബ്രുവരി. റോമൻ കലണ്ടറിൽ അവസാനമായി കൂട്ടിച്ചേർത്ത രണ്ടുമാസങ്ങളിൽ ഫെബ്രുവരിയും ഉൾപ്പെടുന്നു.[1]
ചരിത്രം
പുരാതന റോമൻ കലണ്ടറിൽ 304 ദിവസങ്ങളുള്ള 10 മാസങ്ങളും 50 അവധി ദിവസങ്ങളും ചേർന്ന് 354 ദിവസങ്ങളാണുണ്ടായിരുന്നത്. പത്തുമാസങ്ങൾ മാത്രമുള്ള കലണ്ടറിനെ 12 മാസങ്ങളുള്ള കലണ്ടറായി പരിഷ്കരിച്ചത് ബി.സി.713ൽ റോമൻ രാജാവായിരുന്ന നൂമാ പോമ്പീലിയസാണ്. നൂമയുടെ പരിഷ്കരണം ഇപ്രകാരമായിരുന്നു:[1]
- വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 354ന് പകരം 355 ആക്കി. ഒറ്റയക്കങ്ങൾ ഭാഗ്യങ്ങളും ഇരട്ടയക്കങ്ങൾ ദോഷങ്ങളുമാണെന്ന ഒരു അന്ധവിശ്വാസം അക്കാലത്ത് റോമിലുണ്ടായിരുന്നു. ഇക്കാരണത്താലാണ് 354ന് പകരം ദിവസളുടെ എണ്ണം 355 ആക്കിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ കലണ്ടറിൽ 1 ദിവസം അധികമായി വന്നു.
- എല്ലാ മാസങ്ങളിലെയും ദിവസങ്ങളുടെ എണ്ണം ഒറ്റസംഖ്യയാക്കി മാറ്റി. ഇതിനായി 30 ദിവസങ്ങളുള്ള മാസങ്ങളിൽ നിന്നും ഓരോ ദിവസങ്ങൾ വീതം വെട്ടിക്കുറച്ച് അവയെ 29 ദിവസങ്ങൾ വീതമുള്ള മാസങ്ങളാക്കി മാറ്റി. അങ്ങനെ 6 ദിവസങ്ങൾ മാസങ്ങളിൽ നിന്നും പുറത്തായി.
- അധികമായി ചേർത്ത ഒരു ദിവസം, വെട്ടിക്കുറയ്ക്കപ്പെട്ട 6 ദിവസങ്ങൾ, മുമ്പുണ്ടായിരുന്ന 50 അവധി ദിവസങ്ങൾ ഇവയെല്ലാം ചേർന്ന് മാസങ്ങളിൽ ഉൾപ്പെടാതെ കിടന്ന 57 ദിവസങ്ങളെ 29ഉം 28ഉം ദിവസങ്ങൾ വീതമുള്ള രണ്ടു പുതിയ മാസങ്ങളാക്കി ഡിസംബറിനു ശേഷം ഉൾപ്പെടുത്തി. അധികമായി ചേർത്ത, 29 ദിവസങ്ങളുള്ള പതിനൊന്നാമത്തെ മാസത്തിന് ജനുവരി എന്നും 28 ദിവസങ്ങളുള്ള പന്ത്രണ്ടാമത്തെ മാസത്തെ ഫെബ്രുവരി എന്നും വിളിച്ചു. അങ്ങനെയാണ് 28 ദിവസങ്ങളുള്ള ഫെബ്രുവരി ആദ്യമായി കലണ്ടറിൽ സ്ഥാനം പിടിച്ചത്.
Remove ads
പ്രധാന ദിവസങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads