ഫെർണോ നുനെസ്

From Wikipedia, the free encyclopedia

Remove ads

പതിനാറാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച പോർത്തുഗീസുകാരനായ കുതിര വ്യാപാരിയാണ് ഫെർണോ നുനെസ്.1535 മുതൽ - 1537വരെ മൂന്നു വർഷക്കാലം നുനെസ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരയിൽ താമസിച്ചു. നുനെസിന്റെ കുറിപ്പുകളിൽ[1]നിന്ന് വിജയനഗരസാമ്രാജ്യത്തെക്കുറിച്ചു വിശദമായ വിവരണങ്ങൾ ലഭിക്കുന്നു.

യാത്രക്കുറിപ്പുകൾ

നുനെസിനെക്കുറിച്ചുളള വ്യക്തിപരമായ വിവരങ്ങൾ ലഭ്യമല്ല. യാത്രക്കുറിപ്പുകൾ നുനെസ് സ്വയം എഴുതിയുണ്ടാക്കിയതല്ലെന്നാണ് വിദഗ്ദാഭിപ്രായം [2]. ബിസ്നഗര എന്നാണ് നുനെസ് ഉച്ചരിക്കുന്നത്. ബിസ്നഗരത്തിന്റെ ചരിത്രപശ്ചാത്തലത്തോടേയാണ് ആഖ്യാനം ആരംഭിക്കുന്നത്. ഹരിഹര ദേവരായ, രാജപദവിയേറ്റതും ആനെഗുണ്ടി വിജയനഗരമായതും വിവരിക്കുന്നു. താൻ കേട്ടറിഞ്ഞ കൊട്ടാര ഉപജാപങ്ങളും നുനെസ് ഉൾക്കൊളളിച്ചിട്ടുണ്ട്. ഏഴു മുതൽ പത്തുവരേയുളള അധ്യായങ്ങളിൽ റെയിച്ചൂർ വീണ്ടെടുക്കാനുളള കൃഷ്ണദേവരായരുടെ ശ്രമങ്ങൾ വിവരിക്കപ്പെടുന്നു. പതിനെട്ടാം അധ്യായത്തിൽ കൃഷ്ണദേവരായർ ആറു വയസ്സുകാരനായ മകന്റെ കിരീടധാരണം നടത്തിയ വിവരങ്ങളാണ്. ഇരുപതാം അധ്യായത്തിൽ കൃഷ്ണദേവരായരുടെ മരണവും അച്യുതരായരുടെ സ്ഥാനാരോഹണവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നു. പിന്നീടുളള ഏതാനും അധ്യായങ്ങളിൽ രാജകൊട്ടാരത്തിലെ രീതികളെപ്പറ്റിയും രാജദർബാറിനെപ്പറ്റിയുമുളള വിവരണങ്ങളാണ്. വിജയനഗരത്തിൽ സുലഭമായിരുന്ന വൈരക്കല്ലുകളെക്കുറിച്ച് നുനെസ് പ്രസ്താവിക്കുന്നുണ്ട്. ഇരുപതു മാർജെലിൻസിൽ(ഏതാണ്ട് 25കാരറ്റ്) അധികം വരുന്ന വൈരങ്ങൾ രാജാവിന് അവകാശപ്പെട്ടതായിരുന്നത്രെ.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads