ബഡ

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

ബഡ
Remove ads

മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റ് പിസികൾക്കുമായുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ബഡ (കൊറിയൻ: 바다). സാംസങ് ഇലക്ട്രോണിക്സാണ് ബഡ വികസിപ്പിച്ചെടുത്തത്. സമുദ്രം, കടൽ എന്നെല്ലാം അർത്ഥം വരുന്ന കൊറിയൻ വാക്കായ ബഡയിൽ നിന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഈ പേര് ലഭിച്ചത്. ഇടത്തരം നിലവാരമുള്ള മൊബൈൽ ഫോണുകളിൽ മുതൽ ഉന്നത നിലവാരത്തിലുള്ള ഫോണുകളിൽ വരെ ബഡ പ്രവർത്തിക്കും.[2]

വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...

ബഡ ഓഎസിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ സാംസങ് ബഡ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കുകയും സ്മാർട്ട് ടിവികൾക്കുള്ള പിന്തുണ കൂട്ടിച്ചേർക്കുകയും ചെയ്തു.[3] ബഡ ടിസെൻ പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും എന്ന് സാംസങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടില്ല.[4][5]

Remove ads

സാംസങ് ആപ്പ്സ്

വേവിന്റെ പുറത്തിറക്കലോടെ സാംസങ് ഇലക്ട്രോണിക്സ് സാംസങ് ആപ്പ്സ് എന്നൊരു അന്താരാഷ്ട്ര് ആപ്ലികേഷൻ ചന്ത തുറന്നു.[6] ബഡ പ്ലാറ്റ്ഫോമിന് വേണ്ടിയുള്ളതായിരുന്നു ഇത്. നിലവിൽ സാംസങ് ആപ്പ്സിൽ 2400ലധികം ആപ്ലികേഷനുകളു​ണ്ട്.[7]

ഉപകരണങ്ങൾ

ബഡ ഉപയോഗിക്കുന്ന ആദ്യത്തെ ഉപകരണം വേവ് എസ്8500 ആയിരുന്നു. സാംസങിന്റെ മെലിഞ്ഞൊരു ടച്ച്സ്ക്രീൻ ഫോണായിരുന്നു വേവ് എസ്8500. ഒരു ജിഗാഹെർട്സ് ആം കോർട്ടക്സ്-എ8 പ്രൊസസർ, പവർവിആർ എസ്ജിഎക്സ് 540 3ഡി ഗ്രാഫിക്സ് യന്ത്രം, 720 പിക്സൽ വ്യക്തയോടു കൂടിയ സൂപ്പർ അമോലെഡ് സ്ക്രീൻ എന്നിവയടങ്ങുന്ന സാംസങിന്റെ ഹമ്മിംഗ്ബേഡ് സി.പി.യു (എസ്5പിസി110) ആയിരുന്നു വേവ് എസ്8500ൽ ഉണ്ടായിരുന്നത്.[8]

സാംസങിന്റെ എസ്8530 വേവ് II നവംബർ 2010ൽ വിപണിയിലെത്തി. 3.7" സൂപ്പർ ക്ലിയർ കപ്പാസിറ്റീവ് ടച്ച്സ്ക്രീനോടെ വന്ന വേവ് റ്റുവിൽ ബഡയുടെ പതിപ്പ് 1.2 ആണ് ഉണ്ടായിരുന്നത്.[9]

2011ന്റെ അവസാനം ബഡ 2.0 പതിപ്പ് ഉൾപ്പെടുത്തിയ മൂന്ന് ഫോണുകൾ സാംസങ് പുറത്തിറക്കി. സാംസങ് വേവ് 3 എസ്8600, വേവ് എം, വേവ് വൈ എന്നിവയായിരുന്നു അവ. 1.4 ജിഗാഹെർട്സ് സിപിയു, അഡ്രീനോ 205 ജിപിയു, 4" അമോലെഡ് സ്ക്രീൻ അഞ്ച് മെഗാപിക്സെൽ ക്യാമറ എന്നീ സവിശേഷകളോടെയായിരുന്നു വേവ് 3 എത്തിയത്. എന്നാൽ വേവ് എമ്മും വേവ് വൈയ്യും താരതമ്യേന വില കുറഞ്ഞവയായിരുന്നു. വേഗത കുറഞ്ഞ പ്രൊസസറും ചെറിയ സ്ക്രീനും ആണ് ഇവയിൽ ഉണ്ടായിരുന്നത്.

Remove ads

വിപണി പങ്കാളിത്തം

കനാലിസിന്റെ കണക്ക് പ്രകാരം 2011ന്റെ ആദ്യത്തെ പാദവർഷത്തിൽ 3.5 ദശലക്ഷം ഫോണുകളിൽ ബഡ ഉപയോഗിക്കപ്പെട്ടിരുന്നു.[10] എന്നാൽ രണ്ടാം പാദവർഷത്തിൽ ഇത് 4.5 ദശലക്ഷമായി വർദ്ധിച്ചു.[11]

ഗാർട്ട്ണറിന്റെ കണക്ക് പ്രകാരം 2012ന്റെ ആദ്യ പാദവർഷത്തിൽ ബഡക്ക് 43% വളർച്ചയുണ്ടായി. മുൻ വർഷം മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണിയിൽ 1.9% പങ്കാളിത്തമുണ്ടായിരുന്ന ബഡ 2012ഓടെ അത് 2.7% ആക്കി വർദ്ധിപ്പിച്ചു.[12]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads