ബത്തുകേഷ്വർ ദത്ത്

From Wikipedia, the free encyclopedia

ബത്തുകേഷ്വർ ദത്ത്
Remove ads

ഒരു ഇന്ത്യൻ ബംഗാളി വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു ബത്തുകേഷ്വർ ദത്ത് About this sound pronunciation  .1929 ഏപ്രിൽ 8-ന് ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ളിയിലേക്ക് ഭഗത് സിംഗ് മൊത്ത്  ബോംബുകൾ എറിഞ്ഞ കാര്യത്തിലാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ .തുടർന്ന് ഇവർ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം തടവിലാക്കപ്പെടുകയും ചെയ്പ്പെട്ടു.[2] തുടർന്ന് ഭാരതീയ രാഷ്ട്രീയ തടവുകാർക്കെതിരെയുള്ള ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ , ഇദ്ദേഹവും ഭഗത്സിങ്ങും ചരിത്രപ്രധാനമായ ഒരു നിരാഹാര സമരം ആരംഭിച്ചു, ഇത് അവസാനം ഇവർക്ക് ചില അവകാശങ്ങൾ ലഭിക്കാനും പിന്നീട് കാരണമായി.[3] ഇദ്ദേഹം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ അംഗം കൂടെയായിരുന്നു.

വസ്തുതകൾ Batukeshwar Dutt, ജനനം ...
Remove ads

അസ്സംബ്ലിയിൽ ബോംബ് എറിയുന്നു 1929

1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. പക്ഷേ നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. തന്റെ പാർട്ടിയിൽ അവതരിപ്പിച്ച ഈ ആശയം സംശയലേശമെന്യേ അംഗീകരിക്കപ്പെട്ടു.[4] സുഖ്ദേവും‍‍‍‍‍, ബി.കെ.ദത്തും കൂടി സഭയിൽ ബോംബെറിയുക എന്നുള്ളതായിരുന്നു പദ്ധതി, ആ സമയത്ത് ഭഗത് സിംഗിന് റഷ്യയിലേക്ക് യാത്രചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ പിന്നീട് പദ്ധതിയിൽ മാറ്റം വരുത്തുകയും ആ ജോലി ഭഗത് സിംഗും ബി.കെ.ദത്തും ഏറ്റെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസത്തിനു രണ്ട് ദിവസം മുമ്പ് തന്നെ ഇരുവരും അസ്സംബ്ലി ഹാൾ സന്ദർശിച്ചിരുന്നു. ഹാളിലുള്ള ആർക്കും തന്നെ അപകടം പറ്റാത്ത രീതിയിൽ ബോംബെറിയാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കാനായിരുന്നു ഇത്.[5] 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു.[6] അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബുകൾ എറിഞ്ഞത്, അതുകൊണ്ടു തന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സംഭവദിവസം സന്ദർശകർക്കായുള്ള സ്ഥലത്താണ് ഇരുവരും കൃത്യത്തിനുമുമ്പായി ഇരുന്നിരുന്നത്. മോത്തിലാൽ നെഹ്രു, മുഹമ്മദാലി ജിന്ന‍‍, മദൻ മോഹൻ മാളവ്യ തുടങ്ങിയ പല പ്രമുഖരും അന്നേ ദിവസം അസ്സംബ്ലിയിൽ സന്ദർശകരായിരുന്നു.[7] സംഭവത്തിനുശേഷം ഇരുവരും രക്ഷപ്പെടാനായി ശ്രമിച്ചിരുന്നില്ല. പകരം അവിടത്തനെ അക്ഷോഭ്യരായി നിലകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പുകപടലങ്ങൾ അടങ്ങിയപ്പോൾ കോടതിയിൽ സന്നിഹിതനായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറിക്കു മുമ്പാകെ ഇരുവരും കീഴടങ്ങി.[8] ആദ്യത്തെ രണ്ടു ബോംബുകൾ ഭഗത് സിംഗും, മൂന്നാമതൊരെണ്ണം ദത്തും ആണ് എറിഞ്ഞതെന്ന് അന്നേ ദിവസം കോടതിയിലുണ്ടായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന അസിഫ് അലി സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹമാണ് പിന്നീട് ലാഹോർ ഗൂഢാലോചന കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.[6][9]


Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads