ബിറ്റ്കോയിൻ

ക്രിപ്റ്റോകറൻസി From Wikipedia, the free encyclopedia

Remove ads

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.

വസ്തുതകൾ ബിറ്റ്കോയിൻ, ISO 4217 code ...

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്[8]. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.[9]

Remove ads

ക്രിപ്റ്റോ കറൻസി

ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

ബിറ്റ്കോയിന്റെ നേട്ടം

ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ വർഷം 2140 ആവുമ്പോൾ പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.[9]

Remove ads

പ്രചാരം

അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്.[9]

പ്രതിസന്ധി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.[9] 31-05-2021 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 36,923.90 യു.എസ്. ഡോളറിന് തുല്യമാണ്.

Remove ads

ഉപയോഗം

ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads