ബീറ്റ
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാം അക്ഷരം From Wikipedia, the free encyclopedia
Remove ads
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ബീറ്റ (ഇംഗ്ലീഷ്: Beta UK: /ˈbiːtə/ or US: /ˈbeɪtə/; വലിയക്ഷരം:Β, ചെറിയക്ഷരം:β, or cursive ϐ; പുരാതന ഗ്രീക്ക്: βῆτα bē̂ta or Modern Greek: βήτα víta). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 2ന്റെ സ്ഥാനമാണ്. ബീറ്റയെ വലിയക്ഷരത്തിൽ "Β"എന്നും, ചെറിയക്ഷരത്തിൽ "β"എന്നും എഴുതുന്നു പുരാതന ഗ്രീക്കിൽ, ബീറ്റ voiced bilabial plosive /b/ ശബ്ദത്തെയാണ് സൂചിപ്പിച്ചിരുന്നത്. ആധുനിക ഗ്രീക്കിൽ, ഇത് voiced labiodental fricative /v/നെ കുറിക്കുന്നു. ബീറ്റയിൽനിന്നും പരിണമിച്ച് ഉണ്ടായ ചില അക്ഷരങ്ങളാണ് റോമൻ അക്ഷരം ബിയും ⟨B⟩ സിറിലിക് അക്ഷരം ബിയും ⟨Б⟩ വിയും⟨В⟩.
Remove ads
ചരിത്രം
ഫിനീഷ്യൻ അക്ഷരമായ ബെത് ഇൽ നിന്നാണ് ബീറ്റ എന്ന അക്ഷരം പരിണമിച്ചത്.
വളരെ വിഭിന്നമായ പ്രാദേശിക വകഭേദങ്ങൾ ഉള്ള ഒരു അക്ഷരമാണ് Β. ആധാരമായ രൂപത്തെ ( Β അല്ലെങ്കിൽ ) കൂടാതെ, നിലവിലുണ്ടായിരുന്ന മറ്റ് വകഭേദങ്ങളാണ്
(Gortyn),
and
(Thera),
(Argos),
(Melos),
(Corinth),
(Megara, Byzantium),
(Cyclades) എന്നിവ.[1]
ഉപയോഗങ്ങൾ
അന്താരാഷ്ട്ര ഉച്ചാരണ അക്ഷരം
അന്താരാഷ്ട്ര ഉച്ചാരണ അക്ഷരമാലയിൽ ബീറ്റ, ബ് ശബ്ദത്തിനു സമാനമായ voiced bilabial fricative നെയാണ് സൂചിപ്പിക്കുന്നത് [β].
ഗണിതത്തിലും ശാസ്ത്രത്തിലും
ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പലപ്പോഴും ചില ചരങ്ങളെ സൂചിപ്പിക്കാൻ ബീറ്റ ഉപയോഗിക്കാറുണ്ട്, അപ്പോഴൊക്കെ β-ക്ക് സവിശേഷമായ അർത്ഥം ഉണ്ടായിരിക്കുന്നതാണ്. ഭൗതികശാസ്ത്രത്തിൽ റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോൺ അല്ലെങ്കിൽ ഒരു പോസിട്രോണിനെ β-കണം എന്നും, ആ വികിരണത്തെ β-വികിരണം എന്നുമാണ് വിശേഷിപ്പിക്കുന്നത്.
Remove ads
കാരക്ടർ എൻകോഡിംഗ്
- ഗ്രീക് ബീറ്റ
- ലാറ്റിൻ ബീറ്റ
- ഗണിതത്തിലെ ബീറ്റ
These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads