ബെനോയിസ് മഡോണ

From Wikipedia, the free encyclopedia

ബെനോയിസ് മഡോണ
Remove ads

1478 ഒക്ടോബറിൽ ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച രണ്ട് മഡോണാസ് ചിത്രങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട ഒരു ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സ് എന്നുമറിയപ്പെടുന്ന ബെനോയിസ് മഡോണ. മറ്റൊന്ന് മ്യൂണിക്കിൽ നിന്നുള്ള മഡോണ ഓഫ് ദ കാർണേഷൻ ആകാം.

വസ്തുതകൾ The Benois Madonna, കലാകാരൻ ...

ലിയോനാർഡോ തന്റെ മാസ്റ്റർ വെറോച്ചിയോയിൽ നിന്ന് സ്വതന്ത്രമായി വരച്ച ആദ്യ ചിത്രമായിരിക്കാം ബെനോയിസ് മഡോണ. ബ്രിട്ടീഷ് മ്യൂസിയത്തിൽ [1] ലിയനാർഡോ വരച്ച രണ്ട് പ്രാഥമിക രേഖാചിത്രങ്ങൾ കാണപ്പെടുന്നു. [2]പ്രാഥമിക രേഖാചിത്രങ്ങളും ചിത്രരചനയും തന്നെ ലിയോനാർഡോ കാഴ്ചയുടെ ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സൂചിപ്പിക്കുന്നു.[a] കുട്ടി അമ്മയുടെ കൈകകളെ മുഖ്യമായ കാഴ്ചയിലേക്ക് നയിക്കുന്നുവെന്ന് കരുതപ്പെടുന്നു.[3]

മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സിന്റെ ചിത്രം ലിയോനാർഡോയുടെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നാണെന്ന് തെളിഞ്ഞു. റാഫേൽ ഉൾപ്പെടെയുള്ള യുവ ചിത്രകാരന്മാർ ഈ ചിത്രം വ്യാപകമായി പകർത്തി. ലിയോനാർഡോയുടെ ചിത്രത്തിന്റെ പതിപ്പ് റാഫേൽ സൃഷ്ടിക്കുകയും (മഡോണ ഓഫ് പിങ്ക്സ്) ഈ പതിപ്പ് 2004-ൽ ലണ്ടനിലെ നാഷണൽ ഗാലറി ഏറ്റെടുക്കുകയും ചെയ്തു.

നൂറ്റാണ്ടുകളായി, മഡോണ ആന്റ് ചൈൽഡ് വിത്ത് ഫ്ലവേഴ്‌സ് നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടു. 1909-ൽ വാസ്തുശില്പിയായ ലിയോൺ ബെനോയിസ് തന്റെ അമ്മായിയപ്പന്റെ ശേഖരത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 1790 കളിൽ ഈ ചിത്രരചന ഇറ്റലിയിൽ നിന്ന് റഷ്യയിലേക്ക് ശ്രദ്ധേയനായ ഒരു അഭിഭാഷകനായ അലക്സി കോർസകോവ് കൊണ്ടുവന്നിരുന്നു. കോർസകോവിന്റെ മരണശേഷം, ഈ ചിത്രം അദ്ദേഹത്തിന്റെ മകൻ അസ്ട്രഖാൻ വ്യാപാരി സപ്പോഷ്നികോവിന് 1400 റുബിളിന് വിറ്റു. അങ്ങനെ 1880-ൽ ബെനോയിസ് കുടുംബത്തിന് അവകാശമായി കൈമാറി. ആട്രിബ്യൂഷനെച്ചൊല്ലിയുള്ള പല തർക്കങ്ങൾക്കും ശേഷം, ലിയോൺ ബെനോയിസ് 1914-ൽ ഇംപീരിയൽ ഹെർമിറ്റേജ് മ്യൂസിയത്തിന് വിറ്റു. ചിത്രങ്ങളുടെ ക്യൂറേറ്ററും കലാകാരന്റെ ചിത്രങ്ങളെ ശരിയായി തിരിച്ചറിയാവുന്ന ഏണസ്റ്റ് ഫ്രെഡ്രിക് വോൺ ലിഫാർട്ട് ആണ് ഈ ചിത്രം വാങ്ങിയത്.[4] (ഏണസ്റ്റിന്റെ പിതാവ് കാൾ ലിയോനാർഡോ ചിത്രങ്ങളെ തിരിച്ചറിയുന്നതിൽ വിദഗ്ദ്ധനായിരുന്നു.) [5]

1914 മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads