കാലഭൈരവൻ
From Wikipedia, the free encyclopedia
Remove ads
ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന്റെ ഒരു പ്രചണ്ഡരൂപമാണ് കാലഭൈരവൻ (സംസ്കൃതം:काल भैरव) അഥവാ "ഭൈരവൻ". വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. [1] ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.[2][3]
സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായി അണിഞ്ഞിരിക്കുന്നു. മഹാദേവന്റെ രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ പ്രധാനിയാണ് കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്. കാവൽദൈവമായ കാലഭൈരവനെ ആരാധിച്ചാൽ കാലദോഷങ്ങളും കഠിനമായ ദുരിതങ്ങളും അകന്ന് ദീർഘായുസ്സ് ലഭിക്കുമെന്നാണ് വിശ്വാസം. സുവർണ്ണഭൈരവൻ എന്ന രൂപത്തിൽ സമ്പത്തും ഐശ്വര്യവും നൽകുന്നതും ഭൈരവൻ തന്നെ എന്ന് വിശ്വാസമുണ്ട്. ശനിയുടെ യഥാർത്ഥ ദേവതയും കാലഭൈരവൻ ആണെന്നാണ് ഐതീഹ്യം. സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ ആദിപരാശക്തി കുടികൊള്ളുന്ന ശക്തിപീഠക്ഷേത്രങ്ങളുടെ സംരക്ഷണമൂർത്തിയായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. കാശിയിലെ (വാരാണസി) കാലഭൈരവക്ഷേത്രം പ്രസിദ്ധമാണ്. കാശിയുടെ കാവൽ ദൈവമായ കാലഭൈരവൻ സകല ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ കണ്ണൂർ ജില്ലയിലെ "പറശ്ശിനിക്കടവ് മുത്തപ്പൻ", കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിലെ പ്രധാന ഉപദേവനായ "ക്ഷേത്രപാലൻ" എന്നിവർ കാലഭൈരവന്റെ സങ്കല്പം ആണെന്ന് കണക്കാക്കപ്പെടുന്നു. [4]
Remove ads
വേഷം
മാർച്ചമയം - അരിച്ചാന്തും പൂണൂലും
മുഖത്തെഴുത്ത് - തേപ്പുംകുറി
തിരുമുടി - ഓങ്കാരമുടി
ചിത്രങ്ങൾ
- കാളീഭൈരവ സംഗമം, 18ആം നൂറ്റാണ്ടിലെ ചിത്രം, നേപ്പാൾ
- ഭൈരവ ശില്പം, ഇന്തോനേഷ്യ 14-ആം നൂറ്റാണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads