മഞ്ഞ് (നോവൽ)
എം.ടി.വാസുദേവൻ നായർ എഴുതിയ മലയാളം നോവൽ From Wikipedia, the free encyclopedia
Remove ads
എം.ടി വാസുദേവൻ നായർ രചിച്ച്, ഡി.സി. ബുക്സ് 1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ് ഇംഗ്ലീഷ്: Manju (Mist) എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്റെ പശ്ചാത്തലം.1983 ൽ ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും അദ്ദേഹം നടത്തി. [1]
Remove ads
ഇതിവൃത്തം
കുറച്ച് സംഭാഷണങ്ങളും കുറഞ്ഞ കഥാപാത്രങ്ങളുമുള്ള ഈ നോവൽ ഒരു സ്കൂൾ ടീച്ചറുടെ കഥ വിവരിക്കുന്നു. നൈനിറ്റാളിലാണ് കഥ നടക്കുന്നത്. ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയായ വിമല ദേവി, തന്റെ അസംതൃപ്തിയുടെ ശൈത്യകാലം അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതാണ് ഈ നോവൽ. അച്ഛനും അമ്മയും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബമുണ്ടായിട്ടും വിമല അവരിൽ നിന്ന് അകന്നു നിൽക്കുകയാണ്. അവൾ തന്റെ കുടുംബത്തിന്റെ സഹവാസത്തെ വെറുക്കുകയും ഏകാന്തത ആസ്വദിക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും ഇക്കോ ഫെമിനിസ്റ്റ് പ്രമേയത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന എംടിയുടെ ഏക നോവലാണ് മഞ്ഞ്. വള്ളുവനാടൻ ഗ്രാമത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ചുറ്റുപാടിലാണ് നോവൽ ഒരുക്കിയിരിക്കുന്നത്.
മഞ്ഞിന്റെ കഥ പ്രസിദ്ധനായ നോവലിസ്റ്റായ നിർമൽ വർമ 1956 ൽ രചിച്ച പരിന്ദേ എന്ന കഥയിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. [2] എന്നിരുന്നാലും എം.ടി യും വർമയും ഈ ആരോപണത്തെ നിഷേധിക്കുകയുണ്ടായി.[2]
Remove ads
റഫറൻസുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads