മത്തൂരു
From Wikipedia, the free encyclopedia
Remove ads
13°52′26″N 75°33′32″E കർണ്ണാടക സംസ്ഥാനത്തിലെ ഷിമൊഗ ജില്ലയിലെ ഒരു ഗ്രാമമാണ് മത്തൂരു. (കന്നഡ: ಮತ್ತೂರು, സംസ്കൃതം: मत्तूरु). തുംഗ നദിയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
Remove ads
പ്രാധാന്യം
അടുത്തകാലത്തായി ഈ ഗ്രാമം സംസ്കൃത പഠനത്തിന്റെ പേരിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്കൃത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഈ ഗ്രാമത്തിലുള്ളവർ ജാതിമതഭേദമന്യേ[1] സംസ്കൃതം അഭ്യസിക്കുകയും ദൈനംദിന ഭാഷയായി സംസ്കൃതത്തെ സ്വീകരിക്കുകയും ചെയ്തു.[2] ഈ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ പ്രധാനഭാഷയായി ഉപയോഗിക്കുന്നത് സംസ്കൃതമാണ്. മത്തൂരുവിന്റെ മാതൃക പിന്തുടർന്ന് കർണ്ണാടകയിലെത്തന്നെ ഹൊഷഹള്ളി, മധ്യപ്രദേശിലെ മോഹാദ്, ഝിരി, ഉത്തരാഖണ്ഡിലെ ഭന്തോളി എന്നീ ഗ്രാമങ്ങളും ഇപ്പോൾ സംസ്കൃതം സംസാരഭാഷയായി സ്വീകരിച്ചിട്ടുണ്ട്.[3]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads