മേരി മക്കില്ലോപ്

From Wikipedia, the free encyclopedia

മേരി മക്കില്ലോപ്
Remove ads

ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് [1] ഓസ്ട്രേലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഡനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.

വസ്തുതകൾ വിശുദ്ധ മദർ മേരി മക്കില്ലോപ് Saint Mary of the Cross, ജനനം ...
Thumb
നോർത്ത് സിഡ്നിയിലെ മദർ മേരി മക്കില്ലോപ്പിന്റെ പേരിലുള്ള മ്യൂസിയം
Remove ads

പ്രവർത്തനങ്ങൾ

പാവങ്ങളെ സഹായിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.അതിനുവേണ്ടി 1867 - ൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് സ്ഥാപിച്ചു.

ജനനം

1842 ജനുവരി 15 - ന് ഓസ്ട്രേലിയായിലെ വിക്ടോറിയായിൽ സ്കോട്ടിഷ് കുടിയേറ്റക്കാരുടെ മകളായി ജനിച്ചു.

മരണം

Thumb
മദർ മേരി മക്കില്ലോപ്പിന്റെ ചാപ്പൽ. ഇവിടെയാണ് മദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. (നോർത്ത് സിഡ്നി,സൗത്ത് വെയ്‌ൽസിസ്,ഓസ്ട്രേലിയ)

1909 ഓഗസ്റ്റ് 8 - ന് ഓസ്ട്രേലിയായിലെ നോർത്ത് സിഡ്നിയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ വച്ച് മരിച്ചു.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads