മലയാളത്തിലെ സന്ദേശകാവ്യങ്ങൾ
From Wikipedia, the free encyclopedia
Remove ads
സംസ്കൃതസാഹിത്യത്തെ അനുകരിച്ച് മലയാളത്തിലും നിരവധി സന്ദേശകാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടു്. കാളിദാസന്റെ മേഘദൂതിനെ മാതൃകയാക്കി ഭാരതീയ ഭാഷകളിൽ സന്ദേശകാവ്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുഷ്ക്കലമായ പ്രസ്ഥാനമായി മാറിയത് മലയാളത്തിൽ മാത്രമാണ് [1]
ഘടന
സംസ്കൃതത്തിലേ അതേ ഘടന തന്നെയാണു് പൊതുവേ മലയാളത്തിലും സന്ദേശകാവ്യങ്ങൾക്കു് കാണാറുള്ളതു്. പ്രണയപരവശരായ സ്ത്രീപുരുഷന്മാർ വിധിവശാൽ പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹത്തിൽ ആമഗ്നനായ കാമുകൻ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാൻ ഒരു വസ്തുവിനെയോ വ്യക്തിയേയോ കണ്ടെത്തി തന്റെ സന്ദേശം എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇരുവരുടേയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലിക ഘടന. നായകൻ, നായിക, സന്ദേശവാഹകൻ ഇവരാണ് മുഖ്യ കഥാപാത്രങ്ങൾ. സന്ദേശകാവ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. പൂർവ്വഭാഗവും ഉത്തരഭാഗവും. പൂർവ്വഭാഗത്ത് സന്ദശം അയയ്ക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദർഭം, മാർഗവിവരണം ഇവയും ഉത്തരഭാഗത്ത് നായികയുടെ വാസസ്ഥലം വർണന, നായികാ വർണന, സനേദശം ഇവ ഉൾപ്പെടുന്നു. മന്ദാക്രാന്ത വൃത്തമാണ് സന്ദേശകാവ്യങ്ങളിൽ സ്വീകരിക്കാറ്. അംഗിയായ രസം ശൃംഗാരമാണ്.
Remove ads
പ്രധാന മലയാള സന്ദേശകാവ്യങ്ങൾ
- ഉണ്ണുനീലിസന്ദേശം – അജ്ഞാതകർതൃകം
- ചക്രവാകസന്ദേശം – അജ്ഞാതകർതൃകം
- മയൂരസന്ദേശം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ, 1894
- ഭൃംഗസന്ദേശം – അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ (സൃഗ്ദരവൃത്തം), 1894
- ഹംസസന്ദേശം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 1896
- ദാത്യുഹസന്ദേശം – ശീവൊള്ളി നാരായണൻ നമ്പൂതിരി, 1897
- കോകിലസന്ദേശം – മൂലൂർ എസ് പത്മനാഭപ്പണിക്കർ, 1905
- ഗരുഡസന്ദേശം – ഏ.ആർ. രാജരാജവർമ്മ, 1907
- ചകോരസന്ദേശം – തളിയില്‍ കെ. ലക്ഷ്മിയമ്മ, 1913
- കപോതസന്ദേശം – കൊട്ടാരത്തില്‍ ശങ്കുണ്ണി, 1924
- ഭൂപസന്ദേശം – കെ.എം. പണിക്കർ, 1934
- റാണിസന്ദേശം – സഹോദരന് കെ. അയ്യപ്പൻ (ഗാഥാവൃത്തം), 1935
- അശ്വസന്ദേശം – നല്ലമുട്ടം ജി. പദ്മനാഭപിള്ള, 1944
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads