മലർവാടി (മാസിക)

From Wikipedia, the free encyclopedia

മലർവാടി (മാസിക)
Remove ads

കുട്ടികൾക്കായുള്ള ഒരു മലയാളമാസികയാണ്‌ മലർ‌വാടി[2]. 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി പ്രസിദ്ധീകരണം തുടങ്ങിയത്[3]. കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ കീഴിലായിരുന്നു ഇത്. 1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ്[4] പ്രസിദ്ധീകരിച്ചുവരുന്നത്[5][1]. ജമാഅത്തെ ഇസ്ലാമിക്ക്[6][7][8] കീഴിൽ വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം. ഇ.വി.അബ്ദു, പി.ഡി.അബ്ദുറസാക് , നൂറുദ്ദീന് ചേന്നര തുടങ്ങിയവർ പത്രാധിപരായിട്ടുണ്ട്. നിലവിലെ ചീഫ് എഡിറ്റർ ടി.കെ.ഉബൈദ്, എക്സിക്യുട്ടീവ് എഡിറ്റർ പി.എ.നാസിമുദ്ദീന്

വസ്തുതകൾ എഡിറ്റർ, ഗണം ...

അച്ചടി മേഖലയിലെ പ്രതിസന്ധികൾ കാരണം 2021 ജൂൺ ലക്കത്തോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.[9]

Remove ads

നല്ലതു മാത്രം കുട്ടികൾക്ക്

നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരൻമാരുടെ പിന്തുണയോടെയാണ് തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാർട്ടൂണിസ്റ് ബി. എം ഗഫൂറിനായിരുന്നു. കാർട്ടൂണിസ്റ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് ,സഗീറ് തുടങ്ങിയവരെല്ലാം മലർവാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്.

കവി കുഞ്ഞുണ്ണി മാഷ് കഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പംക്തി മലർവാടിയിൽ ചെയ്തിരുന്നു. ദയ എന്ന പെൺകുട്ടി എന്ന പേരിൽ മലർവാടിയിൽ പ്രസിദ്ധീകരിച്ച എം. ടി. വാസുദേവൻനായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരിൽ ചലച്ചിത്രമായത്. ഇടക്കാലത്ത് മലർവാടിയുടെ പ്രസിദ്ധീകരണം മുടങ്ങിപ്പോയിരുന്നു.

Remove ads

സ്ഥിരം പംക്തികൾ

  • കുഞ്ഞുമക്കളേ...
  • സ്കൂൾ മുറ്റം
  • സ്കൂൾ ആൽബം
  • പ്രകൃതിക്കൊപ്പം
  • കളിമുറ്റം
  • മാഷും കുട്ട്യോളും(കഞ്ഞുണ്ണി മാഷ് തുടങ്ങി വെച്ചത്)
  • മലയാളം മനോഹരം
  • പൂമൊട്ടുകൾ
  • സ്നേഹത്തോടെ..
  • ആദില് ആമിന
  • പൂച്ചപ്പോലീസ്
  • പട്ടാളം പൈലി

മലർ‌വാടി ഓൺലൈൻ

മലർവാടി കുട്ടികളുടെ മാസികയുടെ ഇന്റർനെറ്റ് പതിപ്പ് www.malarvadi.netല് മുൻ ലക്കങ്ങൾ ലഭ്യമാണ്

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads