മാധ്യമം ദിനപ്പത്രം

കേരളത്തിലെ ദിനപ്പത്രം From Wikipedia, the free encyclopedia

മാധ്യമം ദിനപ്പത്രം
Remove ads

മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദിനപത്രമാണ് മാധ്യമം. കോഴിക്കോട് ആസ്ഥാനമായ ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ[2][3][4][5]. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനം [6][7][8] പത്രത്തിനുണ്ട്.

മാദ്ധ്യമം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാദ്ധ്യമം (വിവക്ഷകൾ) എന്ന താൾ കാണുക. മാദ്ധ്യമം (വിവക്ഷകൾ)
വസ്തുതകൾ തരം, Format ...

കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മാംഗളൂർ , മുംബൈ എന്നീ 10 ഇന്ത്യൻ എഡിഷനുകളും ഒമ്പത് ഗൾഫ് എഡിഷനുകളുമായി മലയാളത്തിൽ 19 എഡിഷനുകളുള്ള ദിനപത്രമാണിപ്പോൾ മാധ്യമം[9].

1987 ജൂൺ ഒന്നിന്‌ കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻ‌ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു[10]. ഒ. അബ്ദുറഹ്‌മാനാണ് മാധ്യമം ഗ്രൂപ്പ് പത്രാധിപർ. വി.എം ഇബ്രാഹീം പത്രാധിപരായി പ്രവർത്തിക്കുന്നു.

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് തങ്ങളുടെതെന്നും അതിനാലാണ് മദ്യ-ചൂതാട്ട-പുകയില പരസ്യങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മാധ്യമം അവകാശപ്പെടുന്നു.[11]. കേരളത്തിലെ ആദിവാസി പ്രശ്നങ്ങൾ[ഖ], വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തമസ്ക്കരിക്കുന്ന വിഷയങ്ങൾക്ക് മാധ്യമം മുന്തിയ പരിഗണന നൽകി വരുന്നതായി അവകാശപ്പെടുന്നു[12]. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മറ്റു മാധ്യമങ്ങളെ നയപരമായി സ്വാധീനിക്കാൻ മാധ്യമത്തിന് സാധിച്ചുവെന്നും [13][14] ഇത് ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്നും നിരീക്ഷിക്കുന്നവരുണ്ട്[15].

Remove ads

ചരിത്രം

കൂടുതൽ വിവരങ്ങൾ നാൾവഴി ...
Remove ads

പതിപ്പുകൾ

ആഴ്ചപ്പതിപ്പ്

മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്.[17] 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. കൂടാതെ ഓരോ ആഴ്ചയിലും ദിനപത്രത്തോടൊപ്പം വാരാദ്യ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, തൊഴിൽ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇൻ‍ഫോ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം എന്നിങ്ങനെ വിവിധ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു. വെളിച്ചം എന്ന പേരിൽ എല്ലാ തിങ്കളാഴ്ചയും വിദ്യാർത്ഥികൾക്കായി പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു. [18]

വാരാദ്യമാധ്യമം

മാധ്യമം എല്ലാ ആഴ്ചയുടേയും തുടക്കത്തിൽ- ഞായറാഴ്ചകളിൽ- പുറത്തിറക്കുന്ന പതിപ്പാണ് വാരാദ്യമാധ്യമം. ഫീച്ചറുകൾ, സമകാലിക സാഹിത്യം, പുതിയ നാട്ടുവിശേഷങ്ങൾ തുടങ്ങി ഭാഷയുടെയു സംസ്കാരത്തിന്റേയും വിവിധ തലങ്ങളെ സ്പർശിക്കുന്ന ഉള്ളടക്കമുള്ള ഒന്നാണ് വാരാദ്യമാധ്യമം

വാർഷിക പതിപ്പുകൾ

  • മാധ്യമം വാർഷികപ്പതിപ്പ്(ഓഗസ്റ്റ്)
  • പുതുവൽസരപ്പതിപ്പ് (ജനുവരി)
  • വിദ്യ -എഡ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് (ജൂൺ)
  • ഗൃഹം -പാർപ്പിടപ്പതിപ്പ് (ഒക്ടോബർ)
  • മാധ്യമം -ആരോഗ്യം
  • മാധ്യമം കലണ്ടർ & ഡയറി
Remove ads

ഉള്ളടക്കം

Thumb
മാധ്യമം ദിനപത്രത്തിൻറെ ആദ്യ ലക്കം

മറ്റേതൊരു പത്രത്തേയും പോലെ രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം തുടങ്ങി എല്ലാ രംഗത്തേയും വാർത്തകളും വിശേഷങ്ങളും മാധ്യമം പ്രസിദ്ധീകരിക്കാറുണ്ട്. ചലച്ചിത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറില്ലെങ്കിലും ചലച്ചിത്ര വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. കെ. ഇ. എൻ, ഡോ. സെബാസ്റ്റ്യൻ പോൾ, വിജു. വി. നായർ, എം. റഷീദ്, ഡോ. കുൽദീപ് നയാർ, ഡി. ബാബുപോൾ തുടങ്ങി പല പ്രമുഖരുടെയും പംക്തികൾ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

മാധ്യമം ഹെൽത്ത്‌ കെയർ

മാധ്യമം ദിനപത്രം നടത്തുന്ന ഒരു സേവന സംരംഭമാണ്‌ മാധ്യമം ഹെൽത്ത്‌ കെയർ. നിർധനരും നിരാലംബരുമായ ഒട്ടനവധി രോഗികൾക്ക്‌ ഈ സംരംഭത്തിലൂടെ ചികിത്സാ സഹായം ലഭ്യമാക്കുന്നു. വായനക്കാരുടെ സംഭാവനകളും ഈ സംരംഭത്തിന് ഉപയോഗിക്കപ്പെടുന്നു[19].

Thumb
1987 മുതൽ 2013 വരെ ഉപയോഗിച്ചുരുന്ന ലോഗോ

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്

കോഴിക്കോട് ആസ്ഥാനമായി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് എന്ന പേരിൽ കമ്പനി തുടങ്ങി. ചാനൽ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2011 നവംബർ 28 ന് കോഴിക്കോട് വെച്ച് നിർവ്വഹിച്ചു.[20] മാധ്യമം സിൽവർ ജൂബിലി ഉപഹാരമായി ആരംഭിച്ചമീഡിയവൺ ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ 2013 ഫെബ്രുവരി 10 ന് പ്രതിരോധ മന്ത്രി എ.കെ. ആൻറണി നാടിന് സമർപ്പിച്ചു[21].

ജേർണലിസം കോഴ്സുകൾ

മാധ്യമത്തിന് കീഴിൽ MIJAC എന്ന പേരിൽ മാധ്യമം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേർണലിസം കോഴ്സ് ആരംഭിച്ചിട്ടുണ്ട്. വെള്ളിമാട്കുന്ന് ആസ്ഥാനമായി നാല് ബാച്ചുകൾ ഇതിനകം കോഴ്സ് പൂർത്തീകരിച്ചു. കൂടാതെ 2010 മുതൽ ടെലിവിഷൻ ജേർണലിസം കോഴ്സും ആരംഭിച്ചിട്ടുണ്ട്.

ലിറ്റിൽ ജേർണലിസം

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പത്രപ്രവർത്തന തൽപരതയും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് മാധ്യമം ലിറ്റിൽ ജേണലിസം. വിദ്യാർഥികൾക്ക് പ്രത്യേകം ബാച്ചുകളിലായി ശില്പശാലകൾ സഘടിപ്പിക്കുകയും അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയും ചെയ്ത് വരുന്നു. ലിറ്റിൽ ജേണലിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അച്ചടിപ്പതിപ്പുകളെ കൂടാതെ വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. [22]

Remove ads

ഗൾഫ് മാധ്യമം

Thumb
മാധ്യമം രജതജൂബിലി ഉദ്ഘാടനം കേന്ദ്ര വാർത്താവിനിമയ വകുപ്പ് മത്രി അംബികാസോണി നിർവ്വഹിക്കുന്നു

ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ഇന്ത്യൻ ദിനപത്രമാണ് മാധ്യമമെന്ന് പ്രസാധകർ അവകാശപ്പെടുന്നു. 1999 ഏപ്രിൽ 16 ന് ആണ് ബഹറൈനിൽ വച്ച് ആദ്യത്തെ ഗൾഫ് മാധ്യമം ഉദ്ഘാടനം ചെയ്തത്[23]. വി.കെ. ഹംസ അബ്ബാസ് ആണ് ഗൾഫ് മാധ്യമത്തിന്റെ പത്രാധിപർ. ഗൾഫ് മാധ്യമത്തിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും എഡിഷനുകളുണ്ട്. അറബി-ഇംഗ്ലീഷ് പത്രങ്ങൾക്ക് പോലും സാധ്യമാവാത്ത ഇക്കാര്യം മുന്നിൽ വെച്ച് ഒമാനിലെ ശിഫ അൽ ജസീറ പ്രത്യേകം പുരസ്കാരം ഗൾഫ് മാധ്യമത്തിന് നൽകി.[24] പ്രശസ്ത അന്താരാഷ്ട്ര പത്രവായനാ സർവ്വേ ഏജൻസിയായ എപ്‌സോസ് സ്റ്റാറ്റ് ( Epsos Stat) നടത്തിയ സർവ്വേ പ്രകാരം ഗൾഫിൽ ഏറ്റവും പ്രചാരത്തിലുള്ള ഇന്ത്യൻ ദിനപത്രമാണ് ഗൾഫ് മാധ്യമം[25][26]. ബഹ്റൈൻ, ദുബായ്,ഖത്തർ,കുവൈത്ത്, റിയാദ്, ദമാം, ജിദ്ദ, അബഹ, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് ഗൾഫ് മാധ്യമം പുറത്തിറങ്ങുന്നത്.

സഊദി അറേബ്യയിലെ പ്രസിദ്ധീകരണമായ സഊദി ഗസ്റ്റിൻറെ ഉടമകളായ ഉക്കാദ് ഗ്രൂപ്പും ഗൾഫ് മാധ്യമവും തമ്മിൽ പ്രസാധന രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി സഹകരിച്ചു പ്രവർത്തിക്കാൻ കരാറിലെത്തി.[27][28]

Remove ads

അംഗീകാരങ്ങൾ

Thumb
മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്മാൻ

പി.യു.സി.എൽ മാധ്യമ അവാർഡ്, കേരള സംസ്ഥാന മാധ്യമ അവാർഡ് തുടങ്ങി ഇതുവരെ 300ൽ[അവലംബം ആവശ്യമാണ്] പരം പുരസ്കാരങ്ങളും അംഗീകാരങ്ങളും മാധ്യമത്തിനും അതിന്റെ ജീവനക്കാർക്കും ലഭിച്ചിട്ടുണ്ട്. [29][30][31][32][33][34][35][36][37][38][39][40][41][42].

ഓൺലൈൻ പതിപ്പ്

2003 ൽ ആണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. കേരളം, ദേശീയം, അന്തർദേശീയം, ഗൾഫ്, വീക്ഷണം, ബിസിനസ്, ഫോട്ടോസ്, സേവനങ്ങൾ, കായികം, വിനോദം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി, സിനിമ, സംഗീതം, കരിയർ, ഇംഗ്ലീഷ് എഡിഷൻ, സ്‌പെഷ്യൽ പതിപ്പുകൾ, ആഴ്ചപ്പതിപ്പ്, വെളിച്ചം തുടങ്ങിയ മെനുകളിലായും, മാധ്യമം ഇ-പേപ്പറും സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്[43]

വിമർശനം

"സ്ത്രീ-പുരുഷസമത്വം, ജനാധിപത്യം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്‌ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന്" ഹമീദ് ചേന്നമംഗലൂർ, കെ. വേണു തുടങ്ങിയവർ ആരോപിച്ചിട്ടുണ്ട്. ദലിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പക്ഷം നിൽക്കുന്നെങ്കിലും, മുസ്‌ലിം സമുദായത്തിനുള്ളിലെ ദലിത്-ഒ.ബി.സി. ഉണർ‌വുകളെ ഈ പത്രം പരിഗണിക്കാറില്ലെന്ന് ഹമീദ് ചേന്നമംഗലൂർ നിരീക്ഷിച്ചിട്ടുണ്ട്.[44].

പത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനായാണ് പ്രശസ്ത ചിന്തകനായിരുന്ന പി.കെ. ബാലകൃഷ്ണനെ വിലക്കെടുത്ത് ചീഫ് എഡിറ്റർ ആയി നിയമിച്ചത് എന്നും ഹമീദ് ആരോപിക്കുന്നു[44].

അനുബന്ധവിഷയങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads