മുണ്ട്
തെക്കേ ഇന്ത്യൻ വസ്ത്രം From Wikipedia, the free encyclopedia
Remove ads
ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ ഒരു പ്രധാന വേഷമാണ് മുണ്ട്. തമിഴിൽ ഇതിന് വേഷ്ടി എന്നാണ് പറയുന്നത്. പ്രാചീന കാലം മുതൽ കേരളത്തിൽ മുണ്ട് ഉപയോഗിച്ചു വരുന്നു. മുണ്ട് വേഷമായി സ്വീകരിച്ചവർ പുരുഷന്മാരിൽ 75%-ലേറെയാണ്. വലിയ ഒരു കഷ്ണം തുണിയാണ് മുണ്ട്.ഏതാണ്ട് 1.8 മീറ്റർ നീളവും ഒരു മീറ്ററിലധികം വീതിയുമാണു ഇതിനുണ്ടാവുക. പല തരത്തിലും മുണ്ട് ഉടുക്കാവുന്നതാണ്. ആദ്യകാലങ്ങളിൽ മുണ്ട് തറ്റുടുക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് അതിന് പല മാറ്റങ്ങളും സംഭവിച്ചു. ഇന്ന് സാധാരണയായി മുണ്ട് അരയിൽ ചുറ്റുകയാണ് ചെയ്യാറ്. കേരളത്തിൽ പ്രധാനവേഷം മുട്ടോളം വരുന്ന മുണ്ടായിരുന്നു എങ്കിലും യൂറോപ്യന്മാരുടെ ആഗമനശേഷവും തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾ നിലച്ചതിനുശേഷവും അവർണ്ണരായവരും കണങ്കാലോളം നീളമുള്ള മുണ്ട് ഉടുത്തുതുടങ്ങി. നിറങ്ങൾ പിടിപ്പിച്ച മുണ്ട് കൈലി അഥവാ [[ലുങ്കി
Remove ads
പലതരം മുണ്ടുകൾ
- കൈലിമുണ്ട്
- കസവുമുണ്ട്
- പോളിയെസ്റ്റർമുണ്ട്
- ഖദർമുണ്ട്
- കാവിമുണ്ട്
- ഇരട്ട വേഷ്ടി (ഡബിൾ മുണ്ട്)
- മുണ്ടും നേരിയതും
==ചിത്രശാല

Mundu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads