മുരളി മോഹൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
മാഗന്തി മുരളി മോഹൻ (ജനനം: 24 ജൂൺ 1940) ഒരു ഇന്ത്യൻ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനും തെലുങ്ക് സിനിമാരംഗത്തുനിന്നുള്ള ബിസിനസ്സ് എക്സിക്യൂട്ടീവുമാണ്.[1] 1973ൽ അത്ലൂരി പൂർണചന്ദ്ര റാവു നിർമ്മിച്ച ജഗമേ മായ എന്ന ചിത്രത്തിലൂടെയാണ് മുരളി മോഹൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 1974-ൽ ദാസരി നാരായണ റാവു സംവിധാനം ചെയ്ത തിരുപ്പതി എന്ന ചിത്രത്തിലൂടെ അദ്ദേഹം അംഗീകാരം നേടി. മലയാള സിനിമ ഉൾപ്പെടെ 350 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[2] ജഗദ്ഗുരു ആദിശങ്കരൻ എന്ന മലയാള സിനിമയിൽ ആദിശങ്കരന്റെ വേഷം ചെയ്തത് മുരളി മോഹനാണ്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലും (എൻഎഫ്‌ഡിസി) ആന്ധ്രാപ്രദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലും വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ലെ തിരഞ്ഞെടുപ്പ് വരെ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഓണററി പ്രസിഡന്റായിരുന്നു.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads