മുഹമ്മദ് നഷീദ്
From Wikipedia, the free encyclopedia
Remove ads
മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ് (ജനനം: മേയ് 17, 1967). 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.[1] ഒക്ടോബർ 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിനെ തോല്പിച്ചാണ് നഷീദ് വിജയിച്ചത്.[2]
മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.[3] പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads