മുഹമ്മദ് ബിൻ തുഗ്ലക്ക്

From Wikipedia, the free encyclopedia

മുഹമ്മദ് ബിൻ തുഗ്ലക്ക്
Remove ads

പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയായിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക് (1300 - 1351 മാർച്ച് 20)

Thumb
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ നാണയം

തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം.1325-ൽ മാർച്ചു മാസത്തിൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി. സുൽത്താനായതോടെ ജൌനഹ് എന്ന പേർ ഉപേക്ഷിച്ച് മുഹമ്മദ് എന്ന പേർ സ്വികരിച്ചു. ഈ പേര് കൂടാതെ അബുൽ മുജാഹിദ് എന്ന അപരനാമവും ഇദേഹത്തിണ്ടായിരുന്നു. രാജകുമാരൻ ഫക്ർ മാലിക്, ജൗന ഖാൻ, ഉലൂഘ് ഖാൻ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ജനനം മുൾട്ടാനിലെ കൊടല ടോളി ഖാൻ . പിതാവിന്റെ മരണ ശേഷം ഡൽഹിയുടെ രാജാവായി . ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു.ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്'എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണു്. അദ്ദേഹം വിജയകരമായി നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും ചില ചരിത്ര കാരന്മാരുടെ പിഴവുമൂലം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.ലഭ്യമായ ചരിത്ര രേഖകളിൽ തുഗ്ലക്കിന്റെ സ്വകാര്യ ജീവിതത്തിലും ഭരണ മേഖലകളിലും പരസ്പര വിരുദ്ധമായ ഒരുപാട് നിഗമനങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും.തുഗ്ലക്കിന്റെ സമകാലീന ചരിത്രകാരന്മാരിൽ ഷിയാവുദീൻ ബാറാണി,ഇബിനു ബത്തൂത്ത,അഹമ്മദ് ഇസാമി,ബദറുദ്ധീൻ ചാച്ച,ഐനുൽ മുൽക് മുൾട്ടാണി,ഷഹാബുദീൻ അബ്ദുൾ അബ്ബാസ് അഹമ്മദ്,ശാംഷീസിരാജ് അഫീഫ്,ഫിറോഷ്‌ഷാ തുഗ്ലക്ക് തുടങ്ങിയവർ പ്രധാനികളാണ്.സുൽത്താൻ മുഹമ്മദ് തുഗ്ലക്കിന്റെ 'തുഗ്ലക്ക് നാമ'എന്ന ആത്മകഥയുടെ ചില താളുകൾ കണ്ടെടുത്തിട്ടുണ്ട്.

ഡിപാൾപൂർ രാജാവിന്റെ പുത്രിയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ.[1] ഇദ്ദേഹത്തിന്റെ മരണശേഷം മരുമകൻ ഫിറൂസ് ഷാ തുഗ്ലക് ഭരണമേറ്റെടുത്തു.

Remove ads

ചില ഭരണ പരിഷ്‌കാരങ്ങൾ

  • തുഗ്ലക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദൗലത്താബാദിലേക് മാറ്റി.രാജ്യത്തെ മാംഗോളാക്രമണത്തിൽ നിന്നും രക്ഷിക്കലായിരുന്നു മാറ്റത്തിനുള്ള പ്രധാന കാരണം.
  • പ്രഭുക്കന്മാരത്രയും ഭാഗഭാക്കുകളാകുവാൻവേണ്ടി ശ്രമിച്ചിരുന്ന ഡോബു(ഗംഗയുടെയും സിന്ധുവിന്റെയും ഇടക്കുള്ള സമതലപ്രദേശം) എന്ന സ്ഥലത്തെ കാർഷിക നികുതി വിളവിന്റെ പകുതിയായി നിജപ്പെടുത്തുകയും,ക്ഷാമകാലത്ത് രാജ്യത്ത് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
  • ചെമ്പു നാണയങ്ങൾ നിലവിൽ കൊണ്ടുവന്നു.200ഗ്രാം തൂക്കമുള്ള ദിനാർ(2.5ക)എന്ന സ്വർണ നാണയവും,140ഗ്രാം തൂക്കമുള്ള വെള്ളിത്തുട്ടും അദ്ദേഹത്തിന്റെ ആദ്യ സംരംഭങ്ങളായിരുന്നു.അതുകഴിഞ്ഞു ഒരു പരീക്ഷണമെന്ന നിലക്കാണ് 1329-30 കാലത്തു സുൽത്താൻ ചെമ്പു നാണയങ്ങൾ പ്രചരിപ്പിച്ചത്.ചെമ്പു നാണയങ്ങൾക്ക് സ്വർണത്തിന്റെയും വെള്ളിയുടെയും നാണ്യവില നിശ്ചയിച്ചു പ്രചരിപ്പിക്കുകയാണുണ്ടായത്.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads