മുഹറം
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസം From Wikipedia, the free encyclopedia
Remove ads
|[ഇസ്ലാമിക കലണ്ടർ|ഹിജ്റ കലണ്ടറിലെ]] ഒന്നാമത്തെ മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. മുസ്‌ലിംകൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു. നബിമാരെ വിവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രു ശല്യങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്. ഈ മാസത്തിൽ യുദ്ധം നിരോധിച്ചിരിക്കുന്നു.
പ്രധാന സംഭവങ്ങൾ
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. പ്രവാചകൻ മൂസയെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂതവിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം 10 നാണ്. സുലൈമാൻ നബിക്ക് രാജാധികാരം ലഭിച്ചതും ഈ മാസത്തിലാണ് . നംറൂദ്ൻറെ തീകുണ്ഡാരത്തിൽ നിന്ന് ഇബ്രാഹിം നബിയെ അല്ലാഹുതആല രക്ഷിച്ചതും ഈ മാസമാണ്.
ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവും പ്രവാചക പുത്രൻ ഹുസൈന്റെ രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു യൂസുഫ് നബി കിണറിൽ നിന്ന് രക്ഷപ്പെട്ടതും യൂനുസ് നബി തിമിംഗല വയറ്റിൽനിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലാണ്.[1]
Remove ads
1️⃣ ഏത് മാസത്തിൽ വർഷം ആരംഭിക്കുക എന്ന ചർച്ചയിൽ മുഹറം മാസത്തിൽ എന്ന് പറഞ്ഞ സ്വഹാബി ആര് ?
2️⃣ കർബലയിൽ വെച്ച് മുഹറം 10 ന് മരണപ്പെട്ട സ്വഹാബി ആര് ?
3️⃣ മുഹറം 10 നെ വിളിക്കുന്ന അറബി പേരന്ത് ?
4️⃣ മൽസ്യത്തിൻ്റെ ഉദരത്തിൽ നിന്ന് പുറത്ത് വന്ന പ്രവാചകൻ ആര് ?
5️⃣ ഹിജ്റ വർഷം കണക്കാക്കൽ നബി സ്ര) തങ്ങളുടെ മദീനയിലേക്കുള്ള ഹിജ്റ മുതൽ എന്ന് പറഞ്ഞ സ്വഹാബി ആര് ?
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads