മൂട്ട
From Wikipedia, the free encyclopedia
Remove ads
സിമിസിഡേ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ പരാദജീവിയാണ് മൂട്ട. മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികിൽ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാൻ മൂട്ട നശീകരണ മരുന്നുകൾ ലഭ്യമാണ്. മരുന്നുകൾ ഉപയോഗിക്കാതെയും മൂട്ടകളെ നശിപ്പിക്കാം. തിളച്ച വെള്ളം കട്ടിലിന്റെ പഴുതിലൂടെ ഒഴിക്കുകയും പുതപ്പ് തലയിണ കവർ ഇവ തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുകയും കിടക്ക തലയിണ പായ കൾ എന്നിവ കടുത്ത വെയിലിൽ ഏറെ നേരം നിരത്തി വക്കുകയും ചെയ്യണം. ചുവരുകളിലെ പഴുതുകൾ അടക്കുക. പകൽ സമയങ്ങളിൽ മൂട്ടക്ക് ഒളിച്ചിരിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഏകദേശം ആയിരം വർഷത്തോളമായി ഇതിനെ പരോപജീവിയായ് (മറ്റൊരാളെ ആശ്രയിചു ജീവിക്കുന്നത് അതായത് മനുഷ്യനെ)അറിയപ്പെടുന്നു. യൂറോപ്പിലും അമേരിക്കയിലും 1940 മുതൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഈ ജീവി ഈ അടുത്ത അതായത് ഏകദേശം 1995 മുതൽ ആണ് വീണ്ടും വ്യാപകമായി കാണാൻ തുടങ്ങിയത്.
Remove ads
ശരീര ഘടന
ചുവപ്പ് കലർന്ന കാപ്പി നിറം ആണ് ഇവയ്ക്ക്. ദേഹത്ത് നിറയെ സൂക്ഷ്മമായ രോമങ്ങൾ ഉണ്ട്. പൂർണ്ണ വളർച്ച എത്തിയ ഒരു മൂട്ടക്ക് 4 - 5 മി.മി നീളവും, 1.5 - 3 മി.മി വിതിയും കാണും.
vvs
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads