യതി

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഉണ്ടെന്ന് വിശ്വസിക്കുന്ന ഹിമകുരങ്ങ് പോലുള്ള ജീവി From Wikipedia, the free encyclopedia

യതി
Remove ads

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.[1]

വസ്തുതകൾ മറ്റുപേരുകൾ: Abominable Snowman Migoi, Meh-teh et al., ജീവി ...

യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.[2] വടക്കേ അമേരിക്കയിൽ ബിഗ്ഫൂട്ട് എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ഭീബൽസരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻ പർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.[3]

Remove ads

മറ്റു പേരുകൾ

  • Meh-teh
  • Dzu-teh
  • Migoi അഥവാ Mi-go
  • Kang Admi

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads