യമുന
ഇന്ത്യയിലെ ഒരു പ്രധാന പോഷകനദി From Wikipedia, the free encyclopedia
Remove ads
ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.


Remove ads
ഉദ്ഭവസ്ഥാനം
നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. ഉത്തർപ്രദേശ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ, ഹനുമാൻഗംഗ, ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ് നദി (English: The Tons River, हिन्दी: टौंस नदी). ഗിരി നദി, ഹിന്ദോൻ നദി, ബെത്‌വാ നദി, ദസാൻ നദി, കേൻ നദി, സിന്ധ് നദി, ചമ്പൽ നദി കാളി സിന്ധ് നദി, പർവാൻ നദി, പാർവതി നദി, ബാനാസ് നദി, സിപ്ര നദി എന്നിവയും യമുനയുടെ പോഷക നദികളിൽ ഉൾപ്പെടുന്നു.[1] ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.
Remove ads
പോഷകനദികൾ

ടോൺസ്
യമുനയുടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ ഡെറാഡൂൺ ടോൺസിന്റെ തീരത്താണ്.
ചമ്പൽ
മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്ന ചമ്പൽ യമുനയുടെ പോഷക നദിയാണ്. 965 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ അനേകം വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നു. ഒരുകാലത്ത് ഈ നദിയുടെ തീരങ്ങളിലെ ചമ്പൽകാടുകൾ കൊള്ളക്കാരുടെ ഒളിത്താവളമെന്ന പേരിൽ കുപ്രസിദ്ധങ്ങളായിരുന്നു.
ബെത്വ
വെത്രാവതി എന്നും ഇതിന് പേരുണ്ട്. ഹംരിപൂറിൽ വച്ച് യമുനയോട് ചേരുന്നു.
കെൻ
യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. മധ്യപ്രദേശിലെ കെയ്ദൂർ മലയിൽനിന്നാണ് ഉദ്ഭവിക്കുന്നത്.
Remove ads
പുരാണത്തിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads