യഷ് ചോപ്ര

From Wikipedia, the free encyclopedia

യഷ് ചോപ്ര
Remove ads

ഹിന്ദി സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു യഷ് ചോപ്ര(27 സെപ്റ്റംബർ 1932 - 21 ഒക്ടോബർ 2012). 22 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അമ്പതോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ദാദാസാഹിബ് ഫാൽകെ പുരസ്കാരം, പത്മഭൂഷൺ എന്നിവയ്ക്കർഹനായി.

വസ്തുതകൾ യഷ് ചോപ്ര, ജനനം ...
Remove ads

ജീവിതരേഖ

1932 സെപ്തംബർ 27 ന് ലാഹോറിലാണ് യഷ് ചോപ്ര ജനിച്ചത്.വിഭജനത്തോടെ ഇന്ത്യയിലെത്തി. എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് മുംബൈയിൽ താമസമാക്കി. സഹോദരൻ ബി ആർ ചോപ്രയുടെ സഹായിയായാണ് യഷ് സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. 1959ൽ ബി ആർ ചോപ്ര നിർമിച്ച "ധൂൽ കാ ഫൂൽ" എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. മറ്റൊരു സഹോദരനായ ധരം ചോപ്രയായിരുന്നു ക്യാമറ. പിന്നീട് സഹോദരൻമാർ "വക്ത്", "ഇറ്റ്ഫാക"് എന്നീ സിനിമകളിലും സഹകരിച്ചു. 1973ൽ ബി ആർ ചോപ്രയുമായി വേർപിരിഞ്ഞ യഷ് പുതിയ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. യഷ്രാജ് ഫിലിംസിന്റെ ബാനറിലാണ് പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയത്[1].

മൂന്ന് ചിത്രങ്ങൾക്ക് സഹസംവിധായകനായി 1955 കാലഘട്ടത്തിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സ്വതന്ത്രസംവിധായകനാവുകയായിരുന്നു. 1973 ൽ പുറത്തുവന്ന ദാഗ് എന്ന സിനിമയിലൂടെ നിർമ്മാതാവായി മാറിയ അദ്ദേഹത്തിന്റെ യഷ് രാജ് ഫിലിംസ് ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തമായ ബാനറാണ്. ഗാനസമ്പന്നമായ ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. ദിൽവാലേ ദുൽഹനിയാ ലേജായേംഗേ, ധൂം, ഫനാ, ചക് ദേ ഇന്ത്യ, എന്നിങ്ങനെ നിരവധി ഹിറ്റുകൾക്ക് യഷ് ചോപ്ര നിർമ്മാതാവായി. തൃശൂൽ, ദീവാർ, കബി കബി, വീർസാറ, ലംഹേ, ചാന്ദ്‌നി, പരമ്പര, ദർ, ദിൽ ദോ പാഗൽ ഹെ, തുടങ്ങി മിക്കവാറും ചിത്രങ്ങൾ ശ്രദ്ധേയമായവയാണ്. എന്നാൽ അതിനേക്കാൾ മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു യഷ് ചോപ്ര നിർമ്മിച്ചവ. ഹിന്ദി സിനിമയിലെ പഴയകാല സൂപ്പർതാരങ്ങളെ വെച്ച് കുടുംബചിത്രങ്ങളൊരുക്കിയ അദ്ദേഹം ഷാരൂഖ്, സൽമാൻ, അഭിഷേക്, അക്ഷയ്കുമാർ, സെയ്ഫ്, അജയ് ദേവ്ഗൺ, അമീർഖാൻ തുടങ്ങിയ 90-കൾക്ക് ശേഷമുള്ള താരനിരയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്.

ചലച്ചിത്രനിർമ്മാതാക്കളുടെ ദേശീയ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗിൽഡിന്റെ ചെയർമാനായി ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിൽ അംഗമാണ്. 1959 ൽ പുറത്തുവന്ന ധൂൽ കാ ഫൂൽ ആണ് ആദ്യചിത്രം.2012 ൽ പുറത്തിറങ്ങിയ ജബ് ടാക് ഹേ ജാൻ ആണ് അവസാനചിത്രം[2].

Remove ads

ഫിലിമോഗ്രാഫി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads