രബീന്ദ്ര സംഗീത്

From Wikipedia, the free encyclopedia

രബീന്ദ്ര സംഗീത്
Remove ads

മഹാകവി രബീന്ദ്രനാഥ ടാഗോർ ആവിഷ്കരിച്ച സംഗീതപദ്ധതിയാണ് രബീന്ദ്ര സംഗീത്. സ്വന്തം ഗീതങ്ങളും കവിതകളും സ്വന്തം ഭാവനയ്ക്ക് ഒത്തവണ്ണം ആലപിക്കുന്നതിനു വേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ ശൈലിയാണിത്. ഉത്തരേന്ത്യൻ സംഗീതത്തിലെ രാഗങ്ങളെ മുഖ്യമായി അവലംബിച്ചുകൊണ്ട് അവയുടെ ശാസ്ത്രീയാലാപത്തിലെ കർക്കശമായ ചിട്ടകളെ ഉടച്ചുവാർത്ത് താരതമ്യേന സ്വതന്ത്രമായ ഒരു ആലാപനരീതി ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും ജീവിതകാലം മുഴുവൻ സംഗീതജ്ഞരുടെ നടുവിൽ കഴിച്ചുകൂട്ടിയ അദ്ദേഹം തന്റെ വാസനാബലത്തെയും സൗന്ദര്യബോധത്തെയും ആശ്രയിച്ചുകൊണ്ട് നടത്തിയ ഈ സംഗീതസൃഷ്ടി വിപുലമായ ജനപ്രീതി ആർജിച്ചു. ഭാവാത്മകതയാണ് ഇതിന്റെ മുഖ്യ സവിശേഷത.

വസ്തുതകൾ Rabindra Sangeet, Stylistic origins ...

ശാസ്ത്രീയമായ ഹിന്ദുസ്ഥാനി രാഗങ്ങൾക്കു പുറമെ ഉത്തരേന്ത്യയിലെ പലതരം നാടോടിസംഗീതശൈലികളുടെ ഈണവും പ്രസിദ്ധങ്ങളായ കർണാടകസംഗീത രാഗങ്ങളുടെയും കൃതികളുടെയും ഘടനയും ഒരളവിന് ചില പാശ്ചാത്യസംഗീതസങ്കേതങ്ങളും രബീന്ദ്രസംഗീതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട് . അദ്ദേഹത്തിന്റെ രചനയായ ദേശീയഗാനത്തിന്റെ സ്വഭാവം ഈ സംഗീതശൈലിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. അസംഖ്യം പ്രണയഗീതങ്ങളും ഋതുക്കളെ ചിത്രീകരിക്കുന്ന ഗീതങ്ങളും ഭക്തിഗീതങ്ങളും ദേശീയഗീതങ്ങളും ബാലഗീതങ്ങളും ഈ ശൈലിയിൽ ടാഗോർ ആവിഷ്കരിച്ചിട്ടുണ്ട്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads