റേഡിയോ മിർച്ചി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ദേശവ്യാപകമായ ഒരു സ്വകാര്യ എഫ്. എം സ്റ്റേഷനാണ് റേഡിയോ മിർച്ചി.[1] എൻറർടൈന്മെൻറ് നെറ്റ്വർക്ക് ഇന്ത്യ ലിമിറ്റഡ് (ENIL) എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് റേഡിയോ മിർച്ചി പ്രവർത്തിക്കുന്നത്. ഈ കമ്പനി ഒരു ഉന്നത മാധ്യമ കമ്പനിയായ ദി ടൈംസ് ഗ്രൂപ്പിൻറെ തന്നെ മറ്റൊരു സംരംഭമാണ്. മിർച്ചി എന്നാൽ ഹിന്ദിയിൽ മുളക് എന്നാണർത്ഥം.

Remove ads
തുടക്കം
റേഡിയോ മിർച്ചിയുടെ ആദ്യനാമം ടൈംസ് എഫ്. എം. എന്നായിരുന്നു. 1993 വരെ ഇന്ത്യയിൽ ഒരു റേഡിയോ സ്റ്റേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. ഓൾ ഇന്ത്യ റേഡിയോ ആയിരുന്നു ഇത്. ഈ റേഡിയോ സ്റ്റേഷൻ ഇന്ത്യൻ ഗവൺമെൻറിൻറെ കീഴിലായിരുന്നു. പിന്നീട് 1993-ൽ എതൊരു സ്വകാര്യ കമ്പനിക്കും റേഡിയോ സംപ്രേഷണം നടത്താനുള്ള നിയമം വന്നപ്പോഴാണ് ദി ടൈംസ് ഗ്രൂപ്പ്, ടൈംസ് എഫ്. എം എന്ന പേരിൽ റേഡിയോ സ്റ്റേഷൻ തുടങ്ങിയത്. ആദ്യ കാലങ്ങളിൽ സ്വകാര്യ എഫ്. എം സ്റ്റേഷനുകൾ, ഹൈദരാബാദ്, മുംബൈ, ഡെൽഹി, കൊൽക്കത്ത, വിശാഖപട്ടണം, ഗോവ എന്നിവടങ്ങളിലായിരുന്നു. 1998 വരെ ടൈംസ് എഫ്. എം പ്രവർത്തിച്ചു. പിന്നീട് ഗവൺമെൻറ് സ്വകാര്യ കമ്പനികൾക്കുണ്ടായിരുന്ന റേഡിയോ സംപ്രേഷണാവകാശം നിർത്തലാക്കി പഴയ നിയമം കൊണ്ടുവന്നു.
2000-ത്തിൽ ഗവൺമെൻറ് ഇന്ത്യയിലുടനീളം 108 എഫ്. എം ഫ്രീക്വന്സിയുടെ ലേലം സംഘടിപ്പിക്കുകയുണ്ടായി. എൻറർടൈന്മെൻറ് നെറ്റ്വർക്ക് ഇന്ത്യ ലിമിറ്റഡ് കമ്പനി, ഏറ്റവും കൂടുതല് ഫ്രീക്വന്സി സ്വന്തമാക്കി. പിന്നീടാണ് റേഡിയോ മിർച്ചി എന്ന പേരിൽ ഈ എഫ്. എം സ്റ്റേഷൻ പുനർ പ്രവർത്തനമാരംഭിച്ചത്.
2006 ജനുവരിയിൽ ഗവൺമെൻറ് പുറത്തിറക്കിയ ലൈസൻസിൻറെ രണ്ടാം പതിപ്പ് പ്രകാരം, 25 ഫ്രീക്വൻസികൾക്കൂടി സ്വന്തമാക്കി, റേഡിയോ മിർച്ചി ഇപ്പോൾ 33 പ്രദേശങ്ങളില് സംപ്രേഷണം ചെയ്ത് വരുന്നു.
Remove ads
സംപ്രേഷണം ചെയ്ത് വരുന്ന പ്രദേശങ്ങൾ
- 98.3 FM - അഹംദാബാദ്
- 98.3 FM – ഓറംഗാബാദ്
- 98.3 FM – ബെംഗളൂരു
- 98.3 FM – ഭോപാൽ
- 98.3 FM – ചെന്നൈ
- 98.3 FM – കൊയമ്പത്തൂർ
- 98.3 FM – ഡെൽഹി
- 98.3 FM – ഗ്വാളിയർ
- 98.3 FM – ഹൈദരാബാദ്
- 98.3 FM – ഇൻഡോർ
- 98.3 FM – ജബൽപൂർ
- 98.3 FM – കോൽഹപൂർ
- 98.3 FM – കൽക്കത്ത
- 98.3 FM - മുംബൈ
- 98.3 FM – നാസിക്
- 98.3 FM – പൂനെ
- 98.3 FM - പറ്റ്ന
- 98.3 FM – ജലന്തർ
- 98.3 FM - ഗോവ
- 98.3 FM – ഉജ്ജൈൻ
- 98.3 FM – വഡോധര
- 98.3 FM - രാജ്കോട്ട്
- 98.3 FM – രായ്പൂർ
- 98.3 FM – വരാണസി
- 98.3 FM – കാൺപൂർ
- 98.3 FM - ലക്നൌ
- 98.3 FM - സൂറത്ത്
- 98.3 FM – നാഗ്പൂർ
- 98.3 FM – മദുരൈ
- 98.3 FM – മാഗ്ലൂർ
- 98.3 FM – വിജയ്‌വാഡ
- 98.3 FM – വിശാഖപട്ടണം
- 98.3 FM – തിരുവനന്തപുരം[2] Tagline: "Sangathi HOT aanu!"
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads