റോഡ് ഐലൻഡ്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് റോഡ് ഐലന്റ്. വിസ്തീർണത്തിൽ യു.എസിലെ ഏറ്റവും ചെറിയ സംസ്ഥാനമാണിത്. പടിഞ്ഞാറ് കണക്റ്റികട്ട്, വടക്കും കിഴക്കും മസാച്ചുസെറ്റ്സ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ന്യൂയോർക്കിന്റെ ഭാഗമായ ലോങ് ഐലന്റുമായി ജലാതിർത്തി പങ്ക് വയ്ക്കുന്നു. പ്രോവിഡൻസ് ആണ് തലസ്ഥാനം. പേരിൽ ഐലന്റ് അഥവാ ദ്വീപ് എന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വൻകരയിലാണ്. യൂണിയന്റെ സ്ഥാപകാംഗങ്ങളായ 13 കോളനികളിൽ ഒന്നായ റോഡ് ഐലന്റ്, അവയിൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.
മുന്നോടിയായത് | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1790 മേയ് 29ന് ഭരണഘടന അംഗീകരിച്ചു (13ആം) |
Succeeded by |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads