ചാമ
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
വെള്ളകെട്ടും വരൾച്ചയും ഒരുപോലെ തരണം ചെയ്യാൻ കഴിവുള്ള ആഹാരവസ്തുവായ ചാമ പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. അത്ര ഫലഭൂയിഷ്ടമല്ലാത്ത വെട്ടുകൽ മണ്ണിലാണ് (ലാറ്റെറൈറ്റ്) ചാമ സാധാരണ കൃഷിചെയ്യുന്നത്. പശ്ചിമഘട്ടമുൾപ്പടെ മലഞ്ചെരിവുകളിൽ പ്രധാനമായി കൃഷിചെയ്തുവരുന്ന ചാമ ആദിവാസി കൃഷിയിടങ്ങളിൽ ഇടവിളയായും [] പ്രധാന വിളയായും [] കണ്ടുവരുന്നു.
Remove ads
കൃഷിരീതി
കാലവർഷത്തിന്റെ ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് കേരളത്തിൽ കൃഷിചെയ്തുവരുന്നത്. രേവതി, ഭരണി, രോഹിണി എന്നീ ഞാറ്റുവേലകളിൽ പൊടിവിതയായി ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി വൃശ്ചികമാസത്തോടെ കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.[1]
ഉപയോഗങ്ങൾ
ചാമകൊണ്ട് ചോറു, ഉപ്പുമാവ്, കഞ്ഞി, പുട്ട്, പായസം തുടങ്ങി വിവിധങ്ങളായ ആഹാരവിഭവങ്ങളുണ്ടാക്കാം. ആയൂർവേദത്തിൽ, കഫം, പിത്തം എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. ലൗബേർഡ് പോലുള്ള വളർത്തുപക്ഷികൾക്ക് ആഹാരമായും കൊടുക്കുന്നു.
ദൂഷ്യഫലങ്ങൾ
ആയൂർവേദമനുസരിച്ച് ചാമയുടെ ഉപയോഗം മൂലം വാതം കൂടാനും ദേഹം മെലിയാനും മലബന്ധമുണ്ടാകും സാധ്യതയുണ്ട്[അവലംബം ആവശ്യമാണ്]. ഇതു കാരണം ഗതികെട്ടാൽ ചാമയും തിന്നും എന്നൊരു പഴംചൊല്ല് പോലും പ്രചാരത്തിലുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads