ലീലാ മുഖർജി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യക്കാരിയായ ഒരു ചിത്രകാരിയും ശിൽപിയും ആണ് ലീല മുഖർജി. ഇപ്പൊഴത്തെ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന സിന്ധ് പ്രവിശ്യയിൽ 1916 ൽ ജനിച്ച ലീല മുഖർജി ശാന്തി നികേതനിൽ ചിത്രകാരിയായും ശില്പിയായും പരിശീലനം നേടി. അവിടെവെച്ചാണ് ഭാവി ഭർത്താവും പ്രശസ്ത കലാകാരനും അധ്യാപകനുമായ ബിനോദ് ബിഹാരി മുഖർജിയെ അവർ കണ്ടുമുട്ടിയത്. പ്രശസ്ത ശിൽപിയായ മൃണാളിനി മുഖർജി മകളാണ്.[1] സ്വന്തം സൃഷ്ടികൾക്ക് പുറമെ, അവരുടെ ഭർത്താവ് കാമ്പസിൽ വരച്ച ചുവർച്ചിത്രങ്ങളിലും സഹായിച്ചിട്ടുണ്ട്.[2] ലീല സഹായിച്ച പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായത് നിരൂപകൻ ആർ. ശിവകുമാർ ‘സമകാലീന ഇന്ത്യൻ പെയിന്റിംഗിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി’ വിശേഷിപ്പിച്ച ഹിന്ദി ഭാവനയിലെ മതിൽ പെയിന്റിംഗ് ആയ മിഡീവിയൽ ഇന്ത്യൻ സെയിന്റ്സ് (1947) ആണ്.[3]
1949 ൽ നേപ്പാൾ ഗവൺമെന്റ് മ്യൂസിയത്തിന്റെ ക്യൂറേറ്ററാകാൻ ഭർത്താവ് കാഠ്മണ്ഡുവിലേക്ക് മാറിയപ്പോൾ ലീലയും അദ്ദേഹത്തോടൊപ്പം പോയി. അവിടെ അദ്ദേഹത്തിൻ്റെ സുഹൃത്തായ പ്രമുഖ നേപ്പാളി കരകൗശലക്കാരനായ കുലസുന്ദർ ശിലകർമ്മിയുടെ കീഴിൽ മരവും കല്ലും കൊത്തിയെടുക്കുന്ന കല പരിശീലിച്ചു. നേപ്പാൾ വിട്ട് രാജസ്ഥാനിൽ താമസമാക്കിയതിനുശേഷം ഇരുവരും മുസ്സൂറിയിലേക്ക് മാറി. മുസ്സൂറിയിൽ ലീല ഒരു നഴ്സറി സ്കൂൾ ആരംഭിക്കുകയും ഭർത്താവ് കലാധ്യാപകർക്കായി ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ലീല ഡെറാഡൂണിലെ വെൽഹാംസ് പ്രിപ്പറേറ്ററി സ്കൂളിൽ പഠിപ്പിക്കാൻ പോയി. അവിടെ അവരുടെ മകളായ ശില്പിയായ മൃണാളിനിയും അദ്ധ്യാപികയായി ചേർന്നു.[1]
തടിയിൽ കൊത്തിയുണ്ടാക്കുന്ന ശിൽപങ്ങളിലായിരുന്നു ലീല മുഖർജിക്ക് കൂടുതൽ താൽപ്പര്യം.[4] അഖിലേന്ത്യാ ശില്പ പ്രദർശനമായ ആൾ ഇന്ത്യ സ്കൾപ്ചർ എക്സിബിഷൻ 1959, മേജർ ട്രെൻഡ്സ് ഇൻ ഇന്ത്യൻ ആർട്ട്, 1997 എന്നിവയുൾപ്പെടെ നിരവധി ഷോകളിൽ ലീല മുഖർജിയുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] ന്യൂഡൽഹിയിലെ ലളിത കല അക്കാദമി, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവയുടെ സ്ഥിരം ശേഖരത്തിന്റെ ഭാഗമാണ് അവരുടെ സൃഷ്ടികൾ.[3]
ഈ കലാകാരി 2009 ൽ തന്റെ അറുപത്തിയൊമ്പതാം വയസ്സിൽ അന്തരിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads