ലൈവ് സിഡി

From Wikipedia, the free encyclopedia

ലൈവ് സിഡി
Remove ads

ബൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അടങ്ങിയ ഒരു സിഡി/ഡിവിഡിയെ ലൈവ് സിഡി/ലൈവ് ഡിവിഡി എന്നു വിളിക്കാം.[1]ലൈവ് സിഡി ഉപയോഗിച്ച് ഹാർഡ് ഡിസ്കിന്റെ സഹായമില്ലാതെ (ഇനി ഹാർഡ് ഡിസ്ക് ഇല്ലെങ്കിൽ പോലും) കമ്പ്യൂട്ടറിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അതിന്റെ പൂർണ്ണതയോടു കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കും.

Thumb
ഉബണ്ടു 16.04 സിസ്റ്റം ഒരു ലൈവ് ഡിവിഡി ഇമേജിൽ നിന്നും യൂണിറ്റി ഡെസ്ക്ടോപ്പ് പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്നു

സിഡി, ഡിവിഡി മുതലായവയ്ക്കു പുറമെ യു.എസ്.ബി. ഡ്രൈവുകളും ഈ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെപ്പോലെ ഫയലുകൾ ശാശ്വതമായി മാറ്റാൻ സാധിക്കും എന്ന ഗുണം ലൈവ് യു.എസ്.ബി.കൾക്കുണ്ട്.

സാധാരണ ഗതിയിൽ ലൈവ് സിഡി നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോ ഹാർഡ് ഡിസ്കിലുള്ള ഫയലുകൾക്കോ യാതൊരു വ്യത്യാസവും വരുത്താറില്ല, എന്നിരുന്നാലും ഹാർഡ് ഡിസ്കിൽ മാറ്റം വരുത്തേണ്ട പ്രത്യേക ആവശ്യങ്ങൾക്കായുള്ള (ഉദാ: ലൈവ് സിഡിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം സ്ഥിരമായി ഹാർഡ് ഡിസ്കിലേക്ക് ഇൻസ്റ്റാൾ ചെയ്യാനുള്ള ഇൻസ്റ്റാളർ, വൈറസുകളെ കണ്ടുപിടിക്കാനും നീക്കം ചെയ്യാനുമുള്ള സോഫ്‌റ്റ്‌വെയറുകൾ എന്നിങ്ങനെ ) പല യൂട്ടിലിറ്റി സോഫ്‌റ്റ്‌വെയറുകളും ലൈവ് സിഡികളിൽ കാണാറുണ്ട്.[2]

പ്രത്യേകമായി ഒന്നും ചെയ്തില്ലെങ്കിൽ ലൈവ് സിഡി പുറത്തെടുത്ത് റീബൂട്ട് ചെയ്യുമ്പോൾ കമ്പ്യൂട്ടർ പഴയ അവസ്ഥയിലെത്തും. സ്ഥിരമായ ഇൻസ്റ്റല്ലേഷൻ നടത്താതെ ലൈവ് സിഡി ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുമ്പോൾ, ആവശ്യമായ ഫയലുകൾ റാമിലാണ് സൂക്ഷിക്കുന്നത്. റാം ഡിസ്ക് എന്ന ഒരു സംവിധാനം ഇതിനായി ഉപയോഗിക്കുന്നു. റാമിന്റെ ഒരു ഭാഗം എടുത്ത് ഉണ്ടാക്കുന്ന ഒരു സാങ്കല്പിക ഹാർഡ് ഡിസ്ക് ആണ് റാം ഡിസ്ക്.

Remove ads

ചരിത്രം

ആദ്യകാലത്ത് സി.ഡി.കൾ ഈ ആവശ്യത്തിന്‌ ഉപയോഗിക്കാനാവാത്തത്ര പതുക്കെയായിരുന്നു പ്രവർത്തിച്ചിരുന്നത്. FM Towns OS ആണ്‌ ആദ്യം പുറത്തിറങ്ങിയ ലൈവ് സി.ഡി. 1989-ലാണ്‌ ഇത് പുറത്തിറങ്ങിയത്. ഗ്നു/ലിനക്സ് ലൈവ് സി.ഡി.കളുടെ വരവോടെയാണ്‌ ഇവയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads