വംശനാശ ഭീഷണി നേരിടുന്ന ജീവികൾ

വംശനാശഭീഷണി നേരിടുന്ന ജീവികൾ From Wikipedia, the free encyclopedia

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
Remove ads

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40% ജീവികൾ ഈ വിഭാഗത്തിൽ വരുന്നു[അവലംബം ആവശ്യമാണ്]. പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, പെരിയാർ കടുവ സംരക്ഷിത പ്രദേശം.

Thumb
വരയൻ കടുവ
Remove ads

വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾ

  • ഏഷ്യൻ ആന (Elephas maximus). [1]

നീലത്തിമിംഗിലം

പ്രധാന ലേഖനം: നീലത്തിമിംഗിലം
(Balaenoptera musculus).[1]

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[2][3] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും[4]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗിലങ്ങളെ പോലെ നീലത്തിമിംഗിലങ്ങളും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണു പഥ്യം.

തിമിംഗിലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ[5]. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗിലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[6] . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്[7]. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രണ്ടു സംഘം തിമിംഗിലങ്ങൾ ഉണ്ട്. ദക്ഷിണാർദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.

Remove ads

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾ ചിത്രങ്ങൾ

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads