അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് പടിഞ്ഞാറൻ പസഫിക്ക് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വാഷിങ്ടൺ. 1889-ൽ 49-ആം സംസ്ഥാനമായി യൂണിയനിന്റെ ഭാഗമായി. 2008 വരെയുള്ള കണക്കുകൾ പ്രകാരം 6,549,224 ആണ് ഇവിടുത്തെ ജനസംഖ്യ. ഒളിമ്പിയ ആണ് തലസ്ഥാനം, ഏറ്റവും വലിയ നഗരം സിയാറ്റിൽ ആണ്.
വസ്തുതകൾ
സ്റ്റേറ്റ് ഓഫ് വാഷിങ്ടൺ
Flag
Seal
വിളിപ്പേരുകൾ: The Evergreen State
ആപ്തവാക്യം: "Alki" (which means "by and by" in Chinook Jargon)
ദേശീയഗാനം: Washington, My Home
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വാഷിങ്ടൺ അടയാളപ്പെടുത്തിയിരിക്കുന്നു
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒന്നാമത്തെ പ്രസിഡന്റായ ജോർജ് വാഷിങ്ടണിന്റെ ബഹുമാനാർത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ പേരിലുള്ള ഒരേയൊരു യു.എസ്. സംസ്ഥാനമാണിത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്ന വാഷിങ്ടൺ ഡി.സി.യുമായി മാറിപ്പോകാതിരിക്കാനായി സാധാരണയായി വാഷിങ്ടൺ സംസ്ഥാനം (Washington State,State of Washington) എന്നാണ് ഈ സംസ്ഥാനത്തെ വിളിക്കാറ്.