വാർണർ ബ്രോസ്.
അമേരിക്കൻ ചലച്ചിത്രനിർമാണ കമ്പനി From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് വാർണർ ബ്രോസ്.. സ്ഥാപനത്തിന്റെ തുടക്കത്തിൽ വാർണർ ബ്രതേർസ് എന്ന പൂർണ്ണ നാമത്തിലാണ് അറിയപ്പെട്ടത്. ടൈം വാർണർ എന്ന സ്ഥാപനത്തിന്റെ ഉപാംഗമാണ് വാർണർ ബ്രോസ്..കാലിഫോർണിയയിലെ ബർബാങ്കിലാണ് ഇതിന്റെ മുഖ്യകാര്യാലയം.
Remove ads
ചരിത്രം


ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്[3][4].റഷ്യൻ സാമ്രാജ്യകാലത്ത് പോളണ്ടിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.പെൻസിൽവാനിയയിലെയും ഒഹായോയിലെയും പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻസിൽവാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.
1904 ൽ പിറ്റ്സ്‌ബർഗ് ആസ്ഥാനമാക്കി Duquesne Amusement & Supply Company എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണസ്ഥാപനം തുടങ്ങി[5] . തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ ഹോളിവുഡിൽ "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads